2119 ഒഴിവ്, കംപ്യൂട്ടർ ടെസ്റ്റ് മുഖേന തിരഞ്ഞെടുപ്പ്! പത്താം ക്ലാസ്, പ്ലസ്ടുക്കാർക്ക് ഇത് വമ്പൻ അവസരം
ജൂലൈ 8 മുതൽ ഓഗസ്റ്റ് 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.
ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം
ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് 2119ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം. ജൂലൈ 8 മുതൽ ഓഗസ്റ്റ് 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവും: മലേറിയ ഇൻസ്പെക്ടർ (37), ആയുർവേദിക് ഫാർമസിസ്റ്റ് (8), പിജിടി (ഹോർട്ടികൾച്ചർ–1, അഗ്രികൾചർ–5, എൻജിനീയറിങ് ഗ്രാഫിക്സ്–7, സാൻസ്ക്രിട്–25, ഇംഗ്ലിഷ്–93), ഡൊമസ്റ്റിക് സയൻസ് ടീച്ചർ (26), അസിസ്റ്റന്റ് (120), ടെക്നിഷ്യൻ (70), ഫാർമസിസ്റ്റ് (ആയുർവേദ–19), വാർഡർ (1676), ലബോറട്ടറി ടെക്നിഷ്യൻ (30), സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി–1, മൈക്രോബയോളജി–1).
പ്രധാന തസ്തികകളുടെ ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:
വാർഡർ: (1676); പ്ലസ്ടു; 18–27; 21,700–69,100.
അസിസ്റ്റന്റ് (120): പത്താംക്ലാസ്/പ്ലസ്ടു സയൻസ്, ഓപ്പറേഷൻ റൂം അസിസ്റ്റന്റ് കോഴ്സ്; 18–27; 19,900–63,200;
പിജിടി ഇംഗ്ലിഷ് (93): ഇംഗ്ലിഷിൽ പിജി, ബിഎഡ് അല്ലെങ്കിൽ ബിഎ ബിഎഡ്/ ബിഎസ്‌സി ബിഎഡ്/ഇന്റഗ്രേറ്റഡ് ബിഎഡ്–എംഎഡ്; 30 വയസ്സു കവിയരുത്, 47,600–1,51,100.
ടെക്നിഷ്യൻ (70): പത്താംക്ലാസ്/പ്ലസ്ടു സയൻസ്, ഓപ്പറേഷൻ റൂം അസിസ്റ്റന്റ് കോഴ്സ്, 5 വർഷ പരിചയം; 18–27; 25,500–81,100.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മുഖേന.
ഫീസ്: 100 രൂപ. എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്‌ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: https://dsssb.delhi.gov.in