For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അധ്യാപക ഒഴിവുകളിൽ ഇന്റർവ്യൂ ജൂലൈ 21 മുതൽ; കൂടാതെ വാച്ച്മാൻ, ഡ്രൈവർ, ലാബ് അസിസ്റ്റന്റ് തസ്തികകളിലും അവസരം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

അധ്യാപക ഒഴിവുകളിൽ ഇന്റർവ്യൂ ജൂലൈ 21 മുതൽ; കൂടാതെ വാച്ച്മാൻ, ഡ്രൈവർ, ലാബ് അസിസ്റ്റന്റ് തസ്തികകളിലും അവസരം  


എറണാകുളം ജില്ലയിലെ വിവിധ സ്കൂൾ/കോളജുകളിലെ അധ്യാപക ഒഴിവുകളിൽ ഇന്റർവ്യൂ നാളെ മുതൽ! കൂടാതെ പത്തു മുതൽ യോഗ്യതക്കാർക്ക് വിവിധ സ്ഥാപനങ്ങളിലായി ഒട്ടേറെ ഒഴിവുകളിലും അവസരമുണ്ട്. തസ്തികകളും യോഗ്യതകളും;

വാച്ച്മാൻ

കളമശേരി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ (സിറ്റർ) വാച്ച്മാൻ ഒഴിവ്. അഭിമുഖം ജൂലൈ 21ന് 10ന്. 0484-2542355

ഡ്രൈവർ കം അറ്റൻഡന്റ്

ആമ്പല്ലൂർ പഞ്ചായത്ത് ഓഫിസിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് ഒഴിവ്. യോഗ്യത– എസ്എസ്എൽസി, എൽഎംവി ലൈസൻസ്. ജൂലൈ 19നു മുൻപ് അപേക്ഷിക്കണം. വിലാസം: ആമ്പല്ലൂർ പഞ്ചായത്ത്, കാഞ്ഞിരമറ്റം പിഒ, 682 315. 0484 2740294.

ഡ്രൈവർ

മുളന്തുരുത്തി പഞ്ചായത്തിൽ ഹരിതകർമ സേനയുടെ ഇലക്ട്രിക് വാഹനത്തിൽ ഡ്രൈവർ ഒഴിവ്. അഭിമുഖം ജൂലൈ 23ന് 2ന് പഞ്ചായത്ത് ഓഫിസിൽ.

സ്ലിപ് വേ വർക്കർ

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ലിപ് വേ വർക്കർ ഒഴിവ്. ജൂലൈ 29നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. 0484-2422458.

ലാബ് അസിസ്റ്റന്റ്

എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. നാളേക്കുള്ളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണം. 0484–2422458.

ട്രെയിനി ലാബ് ടെക്നിഷ്യൻ

എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയ്നി ലാബ് ടെക്നിഷ്യൻ ഒഴിവ്. അഭിമുഖം ജൂലൈ 21ന് 10.30ന് മെഡിക്കൽ കോളജിലെ പതോളജി ലാബിൽ.

അധ്യാപക ഒഴിവ്

ഗവ. പോളിടെക്നിക് കോളജ്

കളമശേരി ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 21ന് 11ന്. 0484-2555356.

തിരുവാങ്കുളം ഗവ. എച്ച്എസ്

തിരുവാങ്കുളം ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 21ന് 10.30ന്.

കടവൂർ ഗവ. വിഎച്ച്എസ്എസ്

കോതമംഗലം ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 21നു 11ന്.

പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്എസ്

പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ബോട്ടണി, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 31ന് 10ന്. 94950 20158.

ക്രൈസ്തവ മഹിളാലയം പബ്ലിക് സ്കൂൾ

ആലുവ തോട്ടുമുഖം ക്രൈസ്തവ മഹിളാലയം പബ്ലിക് സ്കൂളിൽ കായിക അധ്യാപകന്റെയും രാത്രി സെക്യൂരിറ്റി ജീവനക്കാരന്റെയും ഒഴിവുകൾ. 83049 79112. ഇമെയിൽ: mahilalayam@gmail.com

കുഫോസ്

പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) മാത്‍സ് /സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക ഒഴിവ്. അപേക്ഷാ തീയതി ജൂലൈ 26 വരെ നീട്ടി. www.kufos.ac.in

∙പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ ഫാക്കൽറ്റികളിൽ അധ്യാപകരെ എംപാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28. 

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

കളമശേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്‌ഷൻ, ബേക്കറി ആൻഡ് കോൺഫെക്‌ഷനറി, കംപ്യൂട്ടർ എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അപേക്ഷകൾ ബയോഡേറ്റ സഹിതം ജൂലൈ 19നകം foodcraftkly@gmail.com എന്ന ഇ മെയിലിൽ അയയ്ക്കണം. 0484–2558385.

Post a Comment

© Kerala job. All rights reserved. Developed by Jago Desain