For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മാസം 20,000 ശമ്പളത്തില്‍ മില്‍മയില്‍ വീണ്ടും ജോലിയവസരം; അതും പരീക്ഷയില്ലാതെ; കൂടുതലറിയാം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

മാസം 20,000 ശമ്പളത്തില്‍ മില്‍മയില്‍ വീണ്ടും ജോലിയവസരം; അതും പരീക്ഷയില്ലാതെ; കൂടുതലറിയാം 


മില്‍മക്ക് കീഴില്‍ കേരളത്തില്‍ പരീക്ഷയില്ലാതെ ജോലി നേടാന്‍ അവസരം. മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (TRCMPU) വിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ 28ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

തസ്തിക & ഒഴിവ്

മില്‍മ- തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് ട്രെയിനി നിയമനം. ജോലി ലഭിച്ചാല്‍ പത്തനംതിട്ട ഡയറിയിലായിരിക്കും നിയമിക്കുക. 

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ബിടെക് (ഡയറി സയന്‍സ്/ ഫുഡ് ടെക്‌നോളജി) യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 

 ടി ആര്‍ സി എം പി യുവിന്റെ കീഴിലുള്ള ഏതെങ്കിലും ഡയറികളില്‍ ഇതേ സ്ഥാനത്ത് മുമ്പ് 3 വര്‍ഷത്തെ പരിശീലനം നേടിയിട്ടുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല

തെരഞ്ഞെടുപ്പ്

അപേക്ഷകരെ പേഴ്‌സണല്‍ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടത്തിയാണ് നിയമനം നടക്കുക. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 20,000 രൂപ ലഭിക്കും. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം റീജിയണല്‍ കോഓപ്പറേറ്റീവ് ഡയറി പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ക്ലിപ്തം, പത്തനംതിട്ട ഡയറി, നരിയപുരം പി.ഒ., മാമൂദ് എന്നി വിലാസത്തില്‍ ജൂലൈ 28, രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക. 

അഭിമുഖ സമയത്ത് പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയില്‍ കരുതണം. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ അഭിമുഖത്തിന് പരിഗണിക്കുന്നതല്ല.

സംശയങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 0468 2350099, 9947450433.

Post a Comment

© Kerala job. All rights reserved. Developed by Jago Desain