For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വിനോദ സഞ്ചാര വകുപ്പിൽ അസിസ്റ്റന്റ്, ക്ലർക്ക് ഒഴിവുകൾ; പത്താം ക്ലാസ് വിജയിച്ചവർക്ക് അവസരം; അപേക്ഷ 14 വരെ

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

വിനോദ സഞ്ചാര വകുപ്പിൽ അസിസ്റ്റന്റ്, ക്ലർക്ക് ഒഴിവുകൾ; പത്താം ക്ലാസ് വിജയിച്ചവർക്ക് അവസരം; അപേക്ഷ 14 വരെ

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ വിവിധ തസ്തികകളിൽ നിയമനം നടക്കുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന് കീഴിലും ടൂറിസം വകുപ്പിന് കീഴിലുമാണ് കരാർ ‍നിയമനങ്ങൾ നടക്കുന്നത്. അസിസ്റ്റന്റ് കുക്ക്, ബിൽ ക്ലർക്ക്, സെക്രട്ടറി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർ ജൂലെെ 14ന് മുൻപായി അപേക്ഷകൾ അയക്കണം. 

കെടിഡിസി

കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിൽ അസിസ്റ്റന്റ്, ബിൽ ക്ലാർക്ക് തസ്തികയിൽ 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 14 ആണ്. 

യോ​ഗ്യത

അസിസ്റ്റന്റ് കുക്ക് : പത്താം ക്ലാസും തത്തുല്യ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ്/ കുക്കറിയിൽ എൻസിവിടി സർട്ടിഫിക്കറ്റ്/ അല്ലെങ്കിൽ തത്തുല്യ‌ യോ​ഗ്യത വേണം. 

ബിൽ ക്ലാർക്ക്- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം

അസിസ്റ്റന്റ് കുക്ക് : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 22,000 രൂപ ശമ്പളം ലഭിക്കും. 

ബിൽ ക്ലാർക്ക്:  18,000 രൂപ ശമ്പളം ലഭിക്കും. 

2. ജില്ലാ ടൂറിസം വകുപ്പിന് കീഴിൽ സെക്രട്ടറി 

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ വിവിധ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളിൽ സെക്രട്ടറി തസ്തികയിലേക്കാണ് കരാർ നിയമനം നടക്കുന്നത്. കരാർ നിയമന കാലാവധി 3 വർഷമായിരിക്കും. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 

പ്രായപരിധി

45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ( 2025 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും). സംവരണ വിഭാ​ഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത
 ടൂറിസം മാനേജ്‌മെൻഖിലോ അല്ലെങ്കിൽ ടൂറിസം ആന്റ് ട്രാവലിലോ എം ബി എ / ടൂറിസം അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം (എം ടി എ) / ടൂറിസം മാനേജ്‌മെന്റിൽ ബിരുദ ബിരുദം/ ട്രാവൽ ആൻഡ് ടൂറിസത്തിൽ എംഎ ബിരുദം ഉള്ളവരായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. അതിൽ 3 വർഷം മാനേജീരിയൽ തലത്തിലുള്ള പ്രവർത്തിപരിചയം ആയിരിക്കണം. 

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ആണ്. അപേക്ഷിക്കാൻ  www.keralatourism.org/recruitments എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.keralatourism.org/oass/uploads/notification-ads/DTPC-secretaries-notification-2025.pdf

Post a Comment

© Kerala job. All rights reserved. Developed by Jago Desain