ഇന്ത്യൻ നേവിയിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 1097 ഒഴിവ്; പത്താം ക്ലാസ്സ്, പ്ലസ്ടുക്കാർക്ക് അവസരം
ജൂലൈ 18 വരെ ഒാൺലൈനായി അപേക്ഷിക്കാ
ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 1097 നേവൽ സിവിലിയൻ സ്റ്റാഫ് ഒഴിവുകൾ. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET-01/2025) മുഖേനയാണു തിരഞ്ഞെടുപ്പ്. ജൂലൈ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙സ്റ്റാഫ് നഴ്സ്: പത്താം ക്ലാസ്, അംഗീകൃത ഹോസ്പിറ്റലിൽ നഴ്സ് ആയി പരിശീലന സർട്ടിഫിക്കറ്റ്, നഴ്സിങ് ആൻഡ് മിഡ്‌വൈഫറി റജിസ്ട്രേഷൻ; 45 കവിയരുത്; 44,900-1,42,400.
∙ചാർജ്മാൻ (നേവൽ ഏവിയേഷൻ): ആർമി/നേവി/എയർ ഫോഴ്സിൽ 7 വർഷ സർവീസുള്ള പെറ്റി ഒാഫിസർ റാങ്കിലുള്ളവർ അല്ലെങ്കിൽ എയ്റോനോട്ടിക്കൽ/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ടെലികമ്യൂണിക്കേഷൻ/ഒാട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർ അല്ലെങ്കിൽ പത്താം ക്ലാസും അപ്രന്റിസ്ഷിപ്പും ബന്ധപ്പെട്ട ട്രേഡിൽ 5 വർഷ പരിചയവും; 18-30; 35,400-1,12,400.
∙ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്): ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പ്രൊഡക്‌ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.
∙ചാർജ്മാൻ (അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.
∙ചാർജ്മാൻ (ഇലക്ട്രിക്കൽ): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (ഇലക്ട്രോണിക്സ് ആൻഡ് Gyro, വെപ്പൺ ഇലക്ട്രോണിക്സ്): ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (ഇൻസ്ട്രുമെന്റ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് ഡിപ്ലോമ; 18-25 വയസ്സ്; 35,400-1,12,400.
∙ചാർജ്മാൻ (മെക്കാനിക്കൽ, ഹീറ്റ് എൻജിൻ, മെക്കാനിക്കൽ സിസ്റ്റംസ്, മെറ്റൽ, മിൽറൈറ്റ്, മെഷീൻ): ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (ഷിപ് ബിൽഡിങ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്/ഡ്രസ് മേക്കിങ്/ഗാർമെന്റ് ഫാബ്രിക്കേഷൻ/പെയിന്റ് ടെക്നോളജിയിൽ ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (ഒാക്സിലറി): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ മെക്കാനിക്കൽ/ഒാട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (റഫ്രിജറേഷൻ ആൻഡ് എസി): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്/റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (മെക്കട്രോണിക്സ്): ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി/ മാത്‌സ് അല്ലെങ്കിൽ മെക്കട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (സിവിൽ വർക്സ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
∙ചാർജ്മാൻ (പ്ലാനിങ്, പ്രൊഡക്‌ഷൻ ആൻഡ് കൺട്രോൾ): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്/ഡ്രസ് മേക്കിങ്/ ഗാർമെന്റ് ഫാബ്രിക്കേഷൻ/പെയിന്റ് ടെക്നോളജി/ഒാട്ടമൊബീൽ/റഫ്രിജറേഷൻ ആൻഡ് എസി/മെക്കട്രോണിക്സ്/സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ; 18-25; 35,400-1,12,400.
∙അസിസ്റ്റന്റ് ആർട്ടിസ്റ്റ് റീടച്ചർ: പത്താം ക്ലാസ്, കൊമേഴ്സ്യൽ ആർട്/പ്രിന്റിങ് ടെക്നോളജി/ലിത്തോഗ്രഫി/ലിത്തോ ആർട് വർക്കിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം. അല്ലെങ്കിൽ സമാന മേഖലയിൽ 7 വർഷ പരിചയമുള്ള വിമുക്തഭടൻ; 20-35 ; 35,400-1,12,400.
∙ഫാർമസിസ്റ്റ്: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു സയൻസ് ജയം, ഫാർമസിയിൽ ഡിപ്ലോമ, ഫാർമസിസ്റ്റ് റജിസ്ട്രേഷൻ, 2 വർഷ പരിചയം; 18-27; 29,200-92,300.
∙ക്യാമറാമാൻ: പത്താം ക്ലാസ്, പ്രിന്റിങ് ടെക്നോളജിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം. അല്ലെങ്കിൽ സമാന മേഖലയിൽ 10 വർഷ പരിചയമുള്ള വിമുക്തഭടൻ; 20-35; 29,200-92,300.
∙സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്, ഒരു വർഷ പരിചയം അല്ലെങ്കിൽ പ്ലസ് ടു സയൻസ്/കൊമേഴ്സ്, 5 വർഷ പരിചയം; 18-25; 25,500-81,100.
∙ഫയർ എൻജിൻ ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്; 18-27; 21,700-69,100.
∙ഫയർമാൻ: പ്ലസ് ടു ജയം, എലമെന്ററി/ബേസിക്/ഒാക്സിലറി ഫയർ ഫൈറ്റിങ് കോഴ്സ്; 18-27; 19,900-63,200.
∙സ്റ്റോർ കീപ്പർ/സ്റ്റോർ കീപ്പർ (ആർമമെന്റ്): പ്ലസ് ടു, ഒരു വർഷ പരിചയം; 18-25 വയസ്സ്; 19,900-63,200.
∙സിവിലിയൻ മോട്ടർ ഡ്രൈവർ ഒാർഡിനറി ഗ്രേഡ്: പത്താം ക്ലാസ്, ഹെവി മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ഒരു വർഷ പരിചയം; 18-25; 19,900-63,200.
∙ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ട്രേഡുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക); 18-25; 18,000-56,900.
∙പെസ്റ്റ് കൺട്രോൾ വർക്കർ: പത്താം ക്ലാസ്, ഹിന്ദി/പ്രാദേശിക ഭാഷയിൽ അറിവ്; 18-25; 18,000-56,900.
∙Bhandari: പത്താം ക്ലാസ്, നീന്തൽ അറിയണം, കുക്ക് ആയി ഒരു വർഷ പരിചയം; 18-25; 18,000-56,900.
∙ലേഡി ഹെൽത്ത് വിസിറ്റർ: പത്താം ക്ലാസ്, ബേസിക് ഒാക്സിലറി നഴ്സ് മിഡ്‌വൈഫറി കോഴ്സ്; 45 കവിയരുത്; 18,000-56,900.
∙മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): പത്താം ക്ലാസ്/ ഐടിഐ ജയം; 18-25; 18,000-56,900.
∙മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (നോൺ മിനിസ്റ്റീരിയൽ)/വാർഡ് സഹായിക/ഡ്രസ്സർ/ഡോബി/മാലി/ബാർബർ: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം; 18-25; 18,000-56,900.
∙ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്‌ഷൻ): ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ ഐടിഐ സർട്ടിഫിക്കറ്റ് (മെക്കാനിക്കൽ/ സിവിൽ), സർട്ടിഫിക്കറ്റ് ഇൻ ഒാട്ടമേറ്റഡ് കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ; 18-27; 25,500-81,100.
∙ഫീസ്: 295. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്സ് സർവീസ്, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.
അഗ്നിവീർ മ്യുസീഷ്യൻ
ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ–എംആർ (മ്യുസീഷ്യൻ) വിജ്ഞാപനമായി. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. നാലു വർഷ നിയമനം. ജൂലൈ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ ബാച്ചിലേക്കാണു പ്രവേശനം.
∙യോഗ്യത: പത്താം ക്ലാസ് ജയം, സംഗീതത്തിലും ഏതെങ്കിലുമൊരു സംഗീത ഉപകരണം കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യം, സംഗീത പരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിവിധ ഇവന്റുകളിൽ ലഭിച്ച പങ്കാളിത്ത സർട്ടിഫിക്കറ്റ്/അവാർഡ് (യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക).
∙ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ.
∙പ്രായം: 2004 സെപ്റ്റംബർ ഒന്നിനും 2008 ഫെബ്രുവരി 29 നും മധ്യേ ജനിച്ചവർ.
∙ശമ്പളം: ആദ്യ വർഷം പ്രതിമാസം 30,000. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000.
∙തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, മ്യൂസിക് എബിലിറ്റി ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവ മുഖേന. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സെപ്റ്റംബറിൽ ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ പരിശീലനം ആരംഭിക്കും.