For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ജില്ലകളില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു; പത്താം ക്ലാസിന് പുറമെ ഈ യോഗ്യത കൂടി വേണം; സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

ജില്ലകളില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു; പത്താം ക്ലാസിന് പുറമെ ഈ യോഗ്യത കൂടി വേണം; സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരം

 



കോട്ടയം ജില്ലയിലേക്ക് ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് ജില്ല ഫയര്‍ ഓഫീസറുടെ കാര്യാലയം അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് മുന്‍പായി ജില്ല കാര്യാലയത്തില്‍ അപേക്ഷ നല്‍കണം.

പ്രായം

35 വയസ് മുതല്‍ 58 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. 

സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. 

ശാരീരികമായി ഫിറ്റായിരിക്കണം. 

ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് തുടങ്ങിയ സേനകളില്‍നിന്നോ, ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, എന്‍എസ്ജി, എസ്എസ്ബി, അസം റൈഫിള്‍സ് തുടങ്ങിയ അര്‍ദ്ധ സൈനിക സേനകളില്‍നിന്നോ, കേരളാ പോലീസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവരായിരിക്കണം. 

തെരഞ്ഞെടുപ്പ്

കായിക ക്ഷമത പരീക്ഷ വിജയിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കി റാങ്ക് പട്ടിക തയ്യാറാക്കി. അതില്‍ നിന്ന് യോഗ്യതക്കനുസരിച്ച് നിയമനങ്ങള്‍ നടത്തും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ 0481 256 7442 എന്ന നമ്പറില്‍ വിളിച്ച് അപേക്ഷയുടെ വിശദവിവരങ്ങള്‍ അറിയുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോമിനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോട്ടയം ജില്ല ഫയര്‍ ഓഫീസുമായും ബന്ധപ്പെടാം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain