സ്പെെസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രെയിനി; നാളെയാണ് ഇന്റർവ്യൂ; കൂടുതലറിയാം
സ്‌പൈസസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 24 ട്രെയിനി
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ സ്‌കിൽ ഡവലപ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിൽ 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാൻ കേന്ദ്രയിലും എക്സ്‌പെരിമെന്റൽ ഫാമിലും ട്രെയിനിങ്ങിന് അവസരമുണ്ട്. 9 മാസമാണു പരിശീലനം. ഇന്റർവ്യൂ 10 ന്.വെബ്‌സൈറ്റ്: www.spices.res.in. യോഗ്യത: പത്താം ക്ലാസ്.പ്രായം: 18-35. സ്റ്റൈപൻഡ്: 15,000.
പരിശീലനം നൽകുന്ന മേഖലകൾ: നഴ്‌സറി മാനേജ്‌മെന്റ്, ബയോ കൺട്രോൾ ആൻഡ് ഇൻപുട്ട് പ്രൊഡക്ഷൻ, നഴ്സറി ആൻഡ് സീഡ് പ്രൊഡക്ഷൻ ഓഫ് ബ്ലാക്ക് പെപ്പർ/ജിഞ്ചർ/ടർമറിക്, (നഴ്സറി)/ബ്ലാക്ക് പെപ്പർ/ബഷ് പെപ്പർ, ബയോ ഏജന്റ്‌സ് (ബയോ ഏജന്റ് മൾട്ടിപ്ലിക്കേഷൻ), നട്മഗ്/സിന്നമൺ (ട്രീസസ്), സ്‌പോൺ പ്രൊഡക്ഷൻ/മാർക്കറ്റിങ്, വാല്യു ആഡഡ് പ്രൊഡക്ട്സ് (സ്‌പൈസസ് പ്രോസസിങ് ഫെസിലിറ്റി).
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ ട്രെയിനർ
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്‌പോർട്‌സ് അക്കാഡമികളിലേക്ക് ഫുട്‌ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, തായ്ക്വോണ്ടോ കായിക വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ പരിശീലകരെ / ട്രെയ്നർമാരെ നിയമിക്കുന്നതിനായി ജൂൺ 11 രാവിലെ 10 മണിക്ക് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും
യോഗ്യത: Coaches, 1. NIS (One Year Regular Diploma), 2. Degree from Recognised University, 3. Minimum 2 Years Coaching experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years. Trainers, 1. Certificate Course from SAI / Coaching License issued from Recognised Authority, 2. Plus Two Educational Qualification, 3. Minimum 2 Year experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years. ഫോൺ നമ്പർ: 0471 2330167, 2331546.