കേരള വന ഗവേഷണ സ്ഥാപനത്തിൽ അവസരങ്ങൾ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2028 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റ് (3 ഒഴിവ്), പ്രോജക്ട് അസിസ്റ്റന്റ് (2 ഒഴിവ്) താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
2) കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് എറണാകുളം ഓഫീസിൽ ഒഴിവ് വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് കേരള സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ ഉചിതമാർഗ്ഗേന ജൂലൈ 15 നകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആൻഡി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവിൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി- 682026, എറണാകുളം (ഫോൺ 0484 2537411) വിലാസത്തിൽ സമർപ്പിക്കണം.
3) കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുളളവരുടെ അഭാവത്തിൽ അതിന് താഴെയുളള ശമ്പള നിരക്കിലുളളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട് 1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ജൂലൈ 15 വൈകിട്ട് 5ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
4) വഞ്ചിയൂര്‍ ജില്ലാ സൈനികക്ഷേമ ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ (താല്‍ക്കാലികം) ആയി ജോലി നോക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള വിമുക്തഭടന്മാര്‍ ജൂലൈ ഒമ്പതിന് മുമ്പ് അപേക്ഷകള്‍, ജില്ലാ സൈനികക്ഷേമ ഓഫീസര്‍, ജില്ലാ സൈനികക്ഷേമ ഓഫീസ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം.