ഇതുവരെ അപേക്ഷിച്ചില്ലേ..ഗവൺമെന്റ് പ്രസുകളിൽ സ്ഥിര ജോലി നേടാം; ഇന്നാണ് ലാസ്റ്റ് ഡേറ്റ്
കേരള സർക്കാരിന് കീഴിലുള്ള ഗവൺമെന്റ് പ്രസുകളിലേക്ക് ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. അച്ചടി വകുപ്പാണ് ഓഫ് സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ്സി മുഖേന ജൂൺ 4ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
അച്ചടി വകുപ്പിൽ (ഗവൺമെന്റ് പ്രസുകൾ) ഓഫ് സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകൾ.
പ്രായം
18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.
കൂടാതെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ ഉണ്ടായിരിക്കണം.
അല്ലെങ്കിൽ മെഷീൻ വർക്ക് (ലോവർ) KGTE/MGTE ജയിച്ചിരിക്കണം. അല്ലെങ്കിൽ വിഎച്ച്എസ്ഇ പ്രിന്റിങ് ടെക്‌നോളജി അഥവാ തത്തുല്യ യോഗ്യത കൂടാതെ, ഒരു പ്രശസ്ത അച്ചടി സ്ഥാപനത്തിൽ നിന്ന് ഓഫ് സെറ്റ് പ്രിന്റിങ് മെഷീനിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,600 രൂപമുതൽ 74,500 രൂപവരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം. ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു, അത് വായിച്ച് സംശയങ്ങൾ തീർക്കുക.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK