For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സ്പോർട്സ് താരങ്ങളാണോ നിങ്ങൾ? നേവിയിൽ അവസരം നേടാം; സ്റ്റൈപൻഡോടെ പരിശീലനം, തുടർന്ന് നിയമനം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

സ്പോർട്സ് താരങ്ങളാണോ നിങ്ങൾ? നേവിയിൽ അവസരം നേടാം; സ്റ്റൈപൻഡോടെ പരിശീലനം, തുടർന്ന് നിയമനം


ജൂൺ 17 വരെ അപേക്ഷിക്കാം.

നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്‌ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയമനം. ജൂൺ 17 വരെ അപേക്ഷിക്കാം.

കായിക ഇനങ്ങൾ: അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്‌ബോൾ, ആർട്ടിസ്റ്റിക് ജിംനാസ്‌റ്റിക്‌സ്, ഹാൻഡ് ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്‌റ്റ് ലിഫ്‌റ്റിങ്, റസ്‌ലിങ്, സ്‌ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയ്‌ലിങ് എന്നീ ഇനങ്ങളിൽ കഴിവു തെളിയിച്ചവർക്ക് അപേക്ഷിക്കാം.

യോഗ്യത: പ്ലസ് ടു/തത്തുല്യം. സ്പോർട്സ് യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.

∙ശാരീരിക യോഗ്യത: ഉയരം-പുരുഷൻ: 157 സെ.മീ; സ്ത്രീ–152 സെ.മീ.

പ്രായം: 17 ½-25. 2000 സെപ്റ്റംബർ 1നും 2008 ഫെബ്രുവരി 29 നും മധ്യേ ജനിച്ചവർ ആയിരിക്കണം.

∙ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും. തുടർന്ന് മറ്റ് ആനുകൂല്യങ്ങളോടെ 15 വർഷത്തേക്കാണു നിയമനം. www.joinindiannavy.gov.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain