For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ നിയമനം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ നിയമനം


സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വിവിധ കൈത്തറി ക്ലസ്റ്ററുകളിലേക്ക് ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെക്സ്റ്റൈൽ ഡിസൈനർ തസ്തികകളിലേക്ക് 3 വർഷത്തം കരാർ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ജൂൺ 20ന് മുൻപായി ലഭിക്കണം. ഫോൺ : 0471-2303427/2302892 വെബ്സൈറ്റ്: www.handloom.kerala.gov.in.

കരാർ നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ www.kshb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

കാവൽ പദ്ധതിയില്‍ നിയമനം

കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മുഖേന ജില്ലകളിൽ നടപ്പിലാക്കുന്ന കാവൽ പദ്ധതിയിലേക്ക് രണ്ടു വിദഗ്ധരെ നിയമിക്കുന്നു. വിശദാംശങ്ങൾക്ക്: https://wcd.kerala.gov.in

അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യു നടത്തും. അനസ്തേഷ്യ വിഭാഗത്തിലുള്ള പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ 

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain