കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അസിസ്റ്റന്റ്; 63,700 രൂപവരെ ശമ്പളം വാങ്ങാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പിഎസ് സി മുഖേന അപേക്ഷ വിളിച്ചിട്ടുണ്ട്. ആകെ ഒരു ഒഴിവാണുള്ളത്. പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 4ന് മുന്‍പായി കേരള പിഎസ് സി വെബ്‌സൈറ്റ് മുഖേന നല്‍കണം.
തസ്തിക & ഒഴിവ്
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ 01.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.
യോഗ്യത
പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം.
ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് ലോവര്‍ (കെജിടിഇ)യും, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ആദ്യമായി അപേക്ഷ നല്‍കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 04. വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.