For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പൊതുമരാമത്ത് വകുപ്പിൽ ജോലിയവസരം; 60,700 രൂപവരെ ശമ്പളം; അഞ്ച് ജില്ലകളിൽ ഒഴിവുകൾ

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

പൊതുമരാമത്ത് വകുപ്പിൽ ജോലിയവസരം; 60,700 രൂപവരെ ശമ്പളം; അഞ്ച് ജില്ലകളിൽ ഒഴിവുകൾ


പിഡബ്ല്യൂഡി (പൊതുമരാമത്ത് വകുപ്പ്) ന് കീഴിൽ ലൈൻമാൻ തസ്തികയിലേക്ക് കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് നടത്തുന്നു. വിവിധ ജില്ലകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് വെബ്‌സൈറ്റ് മുഖേന ജൂൺ 4 വരെ ഓൺലൈൻ അപേക്ഷ നൽകാം. 

തസ്തിക & ഒഴിവ്

കേരള പിഎസ്‌സി ലൈൻമാൻ റിക്രൂട്ട്‌മെന്റ്. പൊതുമരാമത്ത് വകുപ്പ് (ഇലക്ടിക്കൽ) ഡിപ്പാർട്ട്‌മെന്റിലേക്കാണ് നിയമനം. 

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഒഴിവുകൾ. 

കാറ്റഗറി നമ്പർ: 32/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,500 രൂപമുതൽ 60,700 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും. 

പ്രായപരിധി

19 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 2.1.1989നും 1.1.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

പത്താം ക്ലാസാണ് അടിസ്ഥന യോഗ്യത. പുറമ താഴെ പറയുന്ന ഏതെങ്കിലും യോഗ്യത കൂടി വേണം. 

- സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തിൽ കുറയാത്ത ഇലക്ട്രിക്കൽ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ്. 

- സിറ്റി ആന്റ് ഗിൽഡ്‌സ് എക്‌സാമിനേഷൻ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് (ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർമീഡിയേറ്റ് ഗ്രേഡ്, എസി 31.03.1985ന് ശേഷം നൽകിയ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല). 

- ഇലക്ടിക്കൽ ലൈറ്റ് ആന്റ് പവറിൽ കെജിടിഇ അല്ലെങ്കിൽ എംജിടിഇ സർട്ടിഫിക്കറ്റ് (ഹയർ)

- വാർ ടെക്‌നിക്കൽ ട്രെയിനിങ് സെന്ററിൽ നിന്നും ഇലക്ട്രീഷ്യനായോ, ലൈൻമാനായോ ലഭിച്ചിട്ടുള്ള ഗ്രേഡ് III സർട്ടിഫിക്കറ്റ്. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം. വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തും, അല്ലെങ്കിൽ നേരിട്ട് പ്രൊഫൈൽ സന്ദർശിച്ചും അപേക്ഷ നൽകാം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക.അവസാന തീയതി ജൂൺ 4.

അപേക്ഷ: വിജ്ഞാപനം: click

Post a Comment

© Kerala job. All rights reserved. Developed by Jago Desain