For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സി-ഡാകില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; 56 ഒഴിവുകള്‍; കേരളത്തിലെ ഒഴിവുകളറിയാം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

സി-ഡാകില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; 56 ഒഴിവുകള്‍; കേരളത്തിലെ ഒഴിവുകളറിയാം 


സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (C-DAC) ന് കീഴില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജോലിയവസരം. പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് മാനേജര്‍, സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികകളിലായാണ് നിയമനം. ആകെ 56 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സിഡാക്) ല്‍ പ്രോജക്ട് തസ്തികകളില്‍ നിയമനം. ആകെ 56 ഒഴിവുകള്‍. 

പ്രോജക്ട് അസോസിയേറ്റ് (പരിചയമുള്ളവര്‍): 02
പ്രോജക്ട് എന്‍ജിനീയര്‍ ഫ്രെഷര്‍-01: 05
പ്രോജക്ട് എന്‍ജിനീയര്‍ ഫ്രെഷര്‍-02: 25
പ്രോജക്ട് എന്‍ജിനീയര്‍ (പരിചയമുള്ളവര്‍): 13
പ്രോജക്ട് മാനേജര്‍-01: 01
പ്രോജക്ട് മാനേജര്‍-02: 01
പ്രോജക്ട് മാനേജര്‍-03: 01
പ്രോജക്ട് മാനേജര്‍-04: 01
പ്രോജക്ട് മാനേജര്‍-05: 02
സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍-01: 01
സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍-02: 02
സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍-03: 02

പ്രായപരിധി

പ്രാജക്ട് അസോസിയേറ്റ് = 45 വയസ് വരെ. 

പ്രോജക്ട് എഞ്ചിനീയര്‍ (ഫ്രഷര്‍) = 30 വയസ്.  

പ്രോജക്ട് എഞ്ചിനീയര്‍ (പരിചയമുള്ളവര്‍) = 45 വയസ്.  

പ്രോജക്ട് മാനേജര്‍ = 56 വയസ് വരെ. 

സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ = 40 വയസ് വരെ.

പ്രോജക്ട് അസോസിയേറ്റ് (പരിചയമുള്ളവര്‍)

ബിഇ/ ബിടെക് (ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്)

പ്രോജക്ട് എന്‍ജിനീയര്‍ ഫ്രെഷര്‍-01

എംടെക് (പവര്‍ ഇലക്ട്രോണിക്‌സ്/ പവര്‍ സിസ്റ്റംസ്/ VLSI & എംബഡഡ് സിസ്റ്റംസ്) 

പ്രോജക്ട് എന്‍ജിനീയര്‍ ഫ്രെഷര്‍-02

ബിഇ/ ബിടെക് അല്ലെങ്കില്‍ എംഇ/എംടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി. 

വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തില്‍ നല്‍കുന്നു. അത് വായിക്കുക. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം ശമ്പളമായി 3 ലക്ഷം രൂപമുതല്‍ 22 ലക്ഷം വരെ ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ സിഡാകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ ലിങ്കില്‍ നിന്ന് പ്രോജക്ട് തസ്തികകള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain