കേന്ദ്ര സര്‍ക്കാര്‍ മസഗോണ്‍ ഡോക്കില്‍ 523 ഒഴിവുകള്‍; എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; വേഗം അപേക്ഷിച്ചോളൂ
മസാഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സ് ലിമിറ്റഡില്‍ ജോലിയവസരം. 523 ട്രേഡ് അപ്രന്റീസ് തസ്തികകളിലാണ് നിയമനം. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
മസാഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സ് ലിമിറ്റഡില്‍ ട്രേഡ് അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ 523 ഒഴിവുകള്‍.
ഗ്രൂപ്പ് എ (10th പാസ്, നോൺ-ITI):
ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ): 28
ഇലക്ട്രീഷ്യൻ: 43
ഫിറ്റർ: 52
പൈപ്പ് ഫിറ്റർ: 44
സ്ട്രക്ചറൽ ഫിറ്റർ: 47
ഗ്രൂപ്പ് ബി (ITI പാസ്):
ഫിറ്റർ സ്ട്രക്ചറൽ (Ex. ITI ഫിറ്റർ): 40
ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ): 20
ഇലക്ട്രീഷ്യൻ: 40
ICTSM: 20
ഇലക്ട്രോണിക് മെക്കാനിക്ക്: 30
RAC: 20
പൈപ്പ് ഫിറ്റർ: 20
വെൽഡർ: 35
COPA: 20
കാർപെന്റർ: 30
ഗ്രൂപ്പ് സി (8th പാസ്):
റിഗ്ഗർ: 14
വെൽഡർ (ഗ്യാസ് & ഇലക്ട്രിക്): 20
പ്രായപരിധി
ഗ്രൂപ്പ് എ = 15 മുതല്‍ 19 വയസ് വരെ.
ഗ്രൂപ്പ് ബി = 16 മുതല്‍ 21 വയസ് വരെ.
ഗ്രൂപ്പ് സി = 14 മുതല്‍ 18 വയസ് വരെ.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഗ്രൂപ്പ് എ (നോണ്‍ ഐടി ഐ)
പത്താം ക്ലാസ് വിജയം. ജനറല്‍ സയന്‍സ് & മാത്ത്‌സ് എന്നീ വിഷയങ്ങള്‍ കരിക്കുലത്തിന്റെ ഭാഗമായിരിക്കണം.
ഗ്രൂപ്പ് ബി (ഐ ടി ഐ)
ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ ടി ഐ യോഗ്യത നേടിയിരിക്കണം. (ഫിറ്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, പ്ലംബര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍)
ഗ്രൂപ്പ് സി (എട്ടാം ക്ലാസ്)
എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം.
ശമ്പളം
ഓരോ ട്രേഡുകളിലും സ്‌റ്റൈപ്പന്റിനത്തിലാണ് പ്രതിമാസ വേതനം ലഭിക്കുക.
അപേക്ഷ
താല്‍പര്യമുള്ളവര്‍ മാസഗോണ്‍ ഡോകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അപ്രന്റീസ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം ഓണ്‍ലൈനായി നേരിട്ട് അപേക്ഷ നല്‍കാം.
അപേക്ഷ: click
വിജ്ഞാപനം: click