For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സമയം തീരുന്നു; പ്ലസ് ടു, ഡി​ഗ്രി യോ​ഗ്യതയുള്ളവർക്ക് എയർപോർട്ട് ജോലി; 400നടുത്ത് ഒഴിവുകൾ; അപേക്ഷ 30 വരെ

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

സമയം തീരുന്നു; പ്ലസ് ടു, ഡി​ഗ്രി യോ​ഗ്യതയുള്ളവർക്ക് എയർപോർട്ട് ജോലി; 400നടുത്ത് ഒഴിവുകൾ; അപേക്ഷ 30 വരെ

 



എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ക്ക് കീഴിൽ ജോലി നേടാൻ അവസരം. AAI യുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എയർപോർട്ട് കാർഗോ ലോജിസ്റ്റിക് ആന്റ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS) വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. താൽപര്യമുള്ളവർക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം. 

തസ്തിക & ഒഴിവ്

AAICLAS ന് കീഴിൽ സെക്യൂരിറ്റി സ്‌ക്രീനർ, അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളിലാണ് നിയമനം. ആകെ 393 ഒഴിവുകളാണുള്ളത്. 

സെക്യൂരിറ്റി സ്‌ക്രീനർ : 227 (അമൃത്സർ 35, വഡോദര 16, ചെന്നൈ 176)

അസിസ്റ്റന്റ് (സെക്യൂരിറ്റി) : 166 (പട്‌ന 23, വിജയവാഡ 24, വഡോദര 9, പോർട്ട് ബ്ലെയർ 3, ഗോവ 53, ചെന്നൈ 54)

താൽക്കാലിക അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ് നടക്കുക. 

ശമ്പളം

സെക്യൂരിറ്റി സ്‌ക്രീനർ:  പ്രതിമാസം 30,000 രൂപമുതൽ 34,000 രൂപവരെ ശമ്പളമായി ലഭിക്കും. 

അസിസ്റ്റന്റ് (സെക്യൂരിറ്റി) : പ്രതിമാസം 21,500 രൂപമുതൽ 22500 രൂപവരെ. 

പ്രായപരിധി

18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

സെക്യൂരിറ്റി സ്‌ക്രീനർ

ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഡിഗ്രി. 

ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം.

അസിസ്റ്റന്റ് (സെക്യൂരിറ്റി)

പ്ലസ് ടു വിജയിച്ചിരിക്കണം. 

ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം.

അപേക്ഷ 

താൽപര്യമുള്ള ഉദ്യോഗാർഥികൾ www.aaiclas.aero വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്കിൽ നിന്ന് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ സ്‌കാൻ ചെയ്ത് നൽകണം. 

അപേക്ഷ: CLICK

വിജ്ഞാപനം: CLICK 

വിജ്ഞാപനം 2 : CLICK 

Post a Comment

© Kerala job. All rights reserved. Developed by Jago Desain