For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഫാക്ടില്‍ വീണ്ടും അവസരം; 22,000 ശമ്പളം; ഫീസില്ലാതെ അപേക്ഷിക്കാം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

ഫാക്ടില്‍ വീണ്ടും അവസരം; 22,000 ശമ്പളം; ഫീസില്ലാതെ അപേക്ഷിക്കാം


ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT) ല്‍ ജോലി നേടാന്‍ അവസരം. കുക്ക് കം ബെയറര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 16 വരെ തപാല്‍ മുഖേന അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്) ല്‍ കുക്ക് കം ബെയറര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ നിയമനം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റിനത്തില്‍ 22,000 രൂപ ലഭിക്കും. 

പ്രായപരിധി

35 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍/ കുക്കിങ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. 

ഇന്‍ഡസ്ട്രിയല്‍ കാന്റീന്‍/ സമാന സ്ഥാപനത്തില്‍ നിന്ന് 5 വര്‍ഷത്തെ കുക്കിങ് പരിചയം ആവശ്യമാണ്. 

തെരഞ്ഞെടുപ്പ്

ഉദ്യോഗാര്‍ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പ്രാക്ടിക്കല്‍ സ്‌കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് ഹാജരാവണം. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഫാക്ടിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്കില്‍ നിന്ന് Cook Cum Bearer Recruitment 2025 തിരഞ്ഞെടുക്കുക. ശേഷം യോഗ്യത മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക. ഫീസ് അടക്കേണ്ടതില്ല. 

പൂരിപ്പിച്ച അപേക്ഷ ഫോം, അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ ജൂണ്‍ 06ന് മുന്‍പായി DGM (HR), HR Department, FEDO Building, FACT, Udyogamandal, PIN- 683501 എന്ന വിലാസത്തില്‍ എത്തിക്കണം.

വിജ്ഞാപനം: click 

 job at Fertilizers and Chemicals Travancore Limited (FACT). The new recruitment is for the post of Cook-cum-Bearer. The appointment will be on a temporary, contract basis. Interested candidates can apply by post till June 16.

Post a Comment

© Kerala job. All rights reserved. Developed by Jago Desain