For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കയർ ബോർഡിൽ സ്റ്റാഫിനെ നിയമിക്കുന്നു; ആകെ 22 ഒഴിവുകൾ; കേരളത്തിലും അവസരം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

കയർ ബോർഡിൽ സ്റ്റാഫിനെ നിയമിക്കുന്നു; ആകെ 22 ഒഴിവുകൾ; കേരളത്തിലും അവസരം



 
കേന്ദ്ര സർക്കാർ കയർ ബോർഡിന് കീഴിൽ ജോലി നേടാൻ അവസരം. പ്രോജക്ട്/ ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം. ആകെ 22 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ജൂൺ 20നുള്ളിൽ അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

കേന്ദ്ര സർക്കാർ കയർ ബോർഡിൽ പ്രോജക്ട്/ ടെക്‌നിക്കൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 22. 

കേരളം (ആലപ്പുഴ), ബാംഗ്ലൂർ (കർണാടക) എന്നിവിടങ്ങളിലായിരിക്കും നിയമനം. 

സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ

ടെക്‌സറ്റൈൽ ടെക്‌നോളജിസ്റ്റ് 01, ഡിസൈൻ അസിസ്റ്റന്റ് 01, ഫിറ്റർ 01, വെൽഡർ 01, മെഷീനിസ്റ്റ് 01, ഇലക്ട്രീഷൻ 01, പ്രോജക്ട് അസിസ്റ്റന്റ് (വിവിധ വിഭാഗങ്ങൾ) 05, പ്രോജക്ട് ഹെൽപ്പർ (SEC) 01, ട്രെയിനർ / ഇൻസ്ട്രക്ടർ 01, സ്റ്റോർ അസിസ്റ്റന്റ് 01, ലൈബ്രേറിയൻ 01, പ്രോജക്ട് അസിസ്റ്റന്റ് (ജിയോടെക്‌നിക്കൽ എഞ്ചിനീയർ) 01 എന്നിങ്ങനെയാണ് ഒഴിവുകൾ. 

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്‌നോളജി (ബാംഗ്ലൂർ) കർണാടക

ഫിറ്റർ 01, വെൽഡർ 01, ഇലക്ട്രീഷ്യൻ 01, ലാബ് ടെക്‌നീഷ്യൻ 01, പ്രോജക്ട് അസിസ്റ്റന്റ് 01 എന്നിങ്ങനെയാണ് ഒഴിവുകൾ. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപമുതൽ 28,000 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായം

40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ട്രെയിനർ/ഇൻസ്ട്രക്ടർ: ഏതെങ്കിലും ബിരുദം + അഡ്വാൻസ്ഡ് ഡിപ്ലോമ (കയർ ടെക്‌നോളജി) + ഇംഗ്ലീഷ്, ഹിന്ദി ആശയവിനിമയ പാടവം

ബോയിലർ ഓപ്പറേറ്റർ: ITI + ബോയിലർ ലൈസൻസ് സർട്ടിഫിക്കറ്റ് + 5 വർഷം പരിചയം

സ്റ്റോഴ്‌സ് അസിസ്റ്റന്റ്: ബിരുദം (മെക്കാനിക്കൽ/പോളിമർ/ടെക്‌സ്‌റ്റൈൽ/കെമിക്കൽ എൻജിനീയറിംഗ്)

ലൈബ്രേറിയൻ: M.Sc (ലൈബ്രറി സയൻസ്)

പ്രോജക്ട് അസിസ്റ്റന്റ് (ജിയോടെക്‌നിക്കൽ എൻജിനീയർ): M.Tech (ജിയോടെക്‌നിക്കൽ എൻജിനീയറിംഗ്)

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്‌നോളജി, ബാംഗ്ലൂർ:

പ്രോജക്ട് ഹെൽപ്പർ (SEC): B.Sc (മൈക്രോബയോളജി/ബയോടെക്‌നോളജി)

ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ: ITI (അതാത് വിഭാഗം) + 4 വർഷം പരിചയം

ലാബ് ടെക്‌നീഷ്യൻ: M.Sc (കെമിസ്ട്രി) + 2 വർഷം NABL ലാബ് പരിചയം

ടെക്‌സ്‌റ്റൈൽ ടെക്‌നോളജിസ്റ്റ്: B.Tech (ടെക്‌സ്‌റ്റൈൽ ടെക്‌നോളജി) + 2 വർഷം പരിചയം അല്ലെങ്കിൽ ഡിപ്ലോമ (ടെക്‌സ്‌റ്റൈൽ/ഹാൻഡ്ലൂം ടെക്‌നോളജി) + 5 വർഷം പരിചയം

ഡിസൈൻ അസിസ്റ്റന്റ്: B.Tech (മെക്കാനിക്കൽ എൻജിനീയറിംഗ്) + 2 വർഷം CAD മോഡലിംഗ്/2D ഡ്രാഫ്റ്റിംഗ് (AutoCAD, SolidWorks) പരിചയം അല്ലെങ്കിൽ ഡിപ്ലോമ (മെക്കാനിക്കൽ) + 5 വർഷം പരിചയം

അപേക്ഷ

യോഗ്യരായ ഉദ്യോഗാർഥികൾ കയർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. റിക്രൂട്ട്‌മെന്റ് വിൻഡോയിൽ നിന്ന് പ്രോജക്ട്/ ടെക്‌നിക്കൽ സ്റ്റാഫ് നിയമനം തിരഞ്ഞെടുക്കുക. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ജൂൺ ഓൺലൈൻ അപേക്ഷ നൽകുക. ഫീസ് നൽകേണ്ടതില്ല.

അപേക്ഷ: വിജ്ഞാപനം: click  

Post a Comment

© Kerala job. All rights reserved. Developed by Jago Desain