For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ 2025 : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ 2025 : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു


സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ 2025- ലേക്ക് അപേക്ഷ ക്ഷണിച്ചു.

https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. 2025 ജൂൺ 26 ന് രാത്രി പതിനൊന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ, അംഗപരിമിതർ, വിമുക്തഭടന്മാർ എന്നിവരെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 ആഗസ്റ്റ് ആറ് മുതൽ ആഗസ്റ്റ് 11 വരെ നടത്തും. 261 ഒഴിവുകളാണുള്ളത്. സിലബസ്, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾക്ക് www.ssckkr.kar.nic.inhttps://ssc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.18003093063 എന്ന ടോൾ ഫ്രീ നമ്പറിലോ, പ്രവൃത്തിദിനങ്ങളിൽ 080-25502520 എന്ന ഹെൽപ് ലൈൻ നമ്പറിലോ, ബന്ധപ്പെടാം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain