For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്തു മുതൽ പിജി വരെ ഏതു യോഗ്യതക്കാർക്കും അപേക്ഷിക്കാം; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം, 147 ഒഴിവ്

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

പത്തു മുതൽ പിജി വരെ ഏതു യോഗ്യതക്കാർക്കും അപേക്ഷിക്കാം; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം, 147 ഒഴിവ്


ഐഎസ്‌ആർഒയ്‌ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലായി 147 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.

83 ടെക്നിക്കൽ/സയന്റിഫിക്/ ലൈബ്രറി അസിസ്റ്റന്റ്

പരസ്യ നമ്പർ: VSSC-335

പരസ്യ തീയതി: 31.05.2025

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4 മുതൽ 18 വരെ.

തസ്തിക, ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത:

∙ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഒാട്ടമൊബീൽ, സിവിൽ, റഫ്രിജറേഷൻ ആൻഡ് എസി): ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ കെമിക്കൽ എൻജിനീയറിങ്/ഒാട്ടമൊബീൽ/സിവിൽ എൻജിനീയറിങ്/റഫ്രിജറേഷൻ ആൻഡ് എസി വിഭാഗത്തിൽ ഒന്നാം ക്ലാസ് ഡിപ്ലോമ.

∙സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്, കെമിസ്ട്രി): ഫിസിക്സ്/കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദം.

∙ലൈബ്രറി അസിസ്റ്റന്റ് എ: ബിരുദം, ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് പിജി.

∙ശമ്പളം: 44,900-1,42,400.

64 ടെക്നിഷ്യൻ/ഡ്രാഫ്റ്റ്സ്മാൻ/ഫാർമസിസ്റ്റ്

പരസ്യ നമ്പർ: VSSC-334

പരസ്യ തീയതി: 31.05.2025

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 16.

തസ്തിക, ഒഴിവുള്ള, ട്രേഡുകൾ, യോഗ്യത, ശമ്പളം:

∙ടെക്നിഷ്യൻ-ബി: (ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, വെൽഡർ, എംആർ ആൻഡ് എസി, മെക്കാനിക് മോട്ടർ വെഹിക്കിൾ/ മെക്കാനിക് ഡീസൽ, ഫൊട്ടോഗ്രഫി, കാർപെന്റർ): പത്താം ക്ലാസ്സ് ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ/ എൻടിസി/എൻഎസി; 21,700-69,100 രൂപ.

∙ഡ്രാഫ്റ്റ്സ്മാൻ-ബി (മെക്കാനിക്കൽ): പത്താം ക്ലാസ് ജയം, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ െഎടിഐ/ എൻടിസി/ എൻഎസി, 21,700-69,100 രൂപ.

∙ഫാർമസിസ്റ്റ് എ: പത്താം ക്ലാസ്സ്‌ ജയം, ഫാർമസിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ; 29,200-92,300. www.vssc.gov.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain