കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഫയര്‍മെന്‍, റിഗ്ഗര്‍, കുക്ക് ഒഴിവുകള്‍; എട്ടാം ക്ലാസ് മുതല്‍ യോഗ്യത
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന് കീഴില്‍ വിവിധ തസ്തികകളിലായി ജോലിയൊഴിവുകള്‍. ഫയര്‍മെന്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍, കുക്ക് തസ്തികകളിലാണ് അവസരം. ആകെ 16 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് (CSL) ന് കീഴില്‍ ഫയര്‍മെന്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍, കുക്ക് (CSL ഗസ്റ്റ് ഹൗസ്) റിക്രൂട്ട്‌മെന്റ്. ആകെ 16 ഒഴിവുകള്‍.
- ഫയര്‍മെന്‍ - 07
- സെമി സ്‌കില്‍ഡ് റിഗ്ഗര്‍ - 08
- കുക്ക് - 01
പ്രായം
40 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 21.06.1985ന് ശേഷം ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഫയര്‍മെന്‍
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
സ്റ്റേറ്റ് ഫയര്‍ ഫോഴ്‌സ്/ പൊതുമേഖല സ്ഥാപനത്തില്‍ നിന്ന് ഫയര്‍ ഫൈറ്റിങ് ട്രെയിനിങ് അല്ലെങ്കില്‍ സായുധ സേനയില്‍ ഫയര്‍ ഫൈറ്റിങ് കോഴ്‌സ് അല്ലെങ്കില്‍ സ്‌റ്റേറ്റ് ഫയര്‍ ഫോഴ്‌സില്‍ നിന്ന് ഫയര്‍ വാച്ച്/ പട്രോള്‍ ട്രെയിനിങ് യോഗ്യത വേണം.
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സാധുവായ ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്.
സെമി സ്‌കില്‍ഡ് റിഗ്ഗര്‍
IV ക്ലാസ് വിജയം.
ഷിപ്പ് ബില്‍ഡിങ്/ ഷിപ്പ് റിപ്പയര്‍ എന്നീ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പരിചയം.
വയര്‍ റോപ്പുകളുടെ പ്ലൈസിങ് പരിജ്ഞാനമുള്ളത് അഭികാമ്യം.
കുക്ക്
എട്ടാം ക്ലാസ് വിജയം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. അതുപോലെ സര്‍ക്കാര്‍/ സായുധ സേന/ സ്റ്റാര്‍ ഹോട്ടല്‍/ കാന്റീന്‍/ ലൈസന്‍സുള്ള ഫുഡ് കാറ്ററിങ് ഏജന്‍സികളില്‍ അഞ്ച് വര്‍ഷത്തെ പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
ശമ്പളം
- ഫയര്‍മെന്‍: 21300 രൂപമുതല്‍ 69840 രൂപവരെ.
- സെമി സ്‌കില്‍ഡ് റിഗ്ഗര്‍ : 21300 രൂപമുതല്‍ 69840 രൂപവരെ.
- കുക്ക് : 21300 രൂപമുതല്‍ 69840 രൂപവരെ.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല. മറ്റുള്ളവര്‍ 400 രൂപ അപേക്ഷ ഫീസായി അടയ്ക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് മെനുവില്‍ നിന്ന് ഫയര്‍മെന്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍, കുക്ക് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: click
വിജ്ഞാപനം: click