എംജി, കാലിക്കറ്റ്, കുസാറ്റ്, കാർഷിക, വെറ്ററിനറി, കുഫോസ് സർവകലാശാലകളിൽ 15+ ഒഴിവ്. കരാർ നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
എംജി അവസരങ്ങൾ
എംജി സര്‍വകലാശാലയില്‍ സീനിയര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പർ, ജൂനിയർ സോഫ്റ്റ്‌വെയര്‍ ഡവലപ്പർ, ലീഡ് ഡവലപ്പർ–ഫുൾ സ്റ്റാക്ക് തസ്തികകളിൽ 12 ഒഴിവ്. കരാർ നിയമനം. മേയ് 9 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:
സീനിയര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പർ (4): ബിഎസ്‌സി/ബിസിഎ/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിഇ/ബിടെക്, ഐടി/ഡിപ്ലോമ ഇൻ കംപ്യൂട്ടർ സയൻസ്; 23–45; 30,000.
ജൂനിയർ സോഫ്റ്റ്‌വെയര്‍ ഡവലപ്പർ (6): ബിഎസ്‌സി/ബിസിഎ/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിഇ/ബിടെക്, ഐടി ഇൻ കംപ്യൂട്ടർ സയൻസ്; 21–45; 23,000.
ലീഡ് ഡവലപ്പർ–ഫുൾ സ്റ്റാക്ക് (2): ബിഎസ്‌സി/ബിസിഎ/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിഇ/ബിടെക്, ഐടി/ഡിപ്ലോമ ഇൻ കംപ്യൂട്ടർ സയൻസ്; 25–45; 50,000.
വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍: www.mgu.ac.in
കാലിക്കറ്റ് അവസരങ്ങൾ
കാലിക്കറ്റ് സർവകലാശാലാ ഐപിആർ സെല്ലിൽ ഐപിആർ അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: സയൻസിൽ പിജി, അല്ലെങ്കിൽ എൻജിനീയറിങ്ങ് ബിരുദം. ∙
പ്രായപരിധി: 40. www.uoc.ac.in
കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ ഒഴിവ്. കരാർ നിയമനം. മേയ് 4 വരെ അപേക്ഷിക്കാം. ∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം. നായിക് സുബേദാർ/തത്തുല്യ പദവിയിലെ സൈനിക സേവനം. ∙പ്രായപരിധി: 45.
കാർഷിക സർവ്വകലാശാലയിൽ അവസരങ്ങൾ
കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിൽ സ്കിൽഡ് അസിസ്റ്റന്റിന്റെ ദിവസവേതന ഒഴിവ്. അഭിമുഖം മേയ് 3നു 9.30ന്. ∙യോഗ്യത: ബിഎസ്‌സി ബോട്ടണി/അഗ്രികൾചർ. www.kau.in
വെറ്ററിനറി അവസരങ്ങൾ
വെറ്ററിനറി സർവകലാശാലയുടെ വയനാട് പൂക്കോട്, മണ്ണുത്തി കോളജുകളിലായി റിസർച് അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവു വീതം. ഒരു വർഷ കരാർ നിയമനം. അഭിമുഖം മേയ് 5നു നടക്കും. www.kvasu.ac.in
കുഫോസ് അവസരങ്ങൾ
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ സെക്യൂരിറ്റി ഓഫിസറുടെ ഒരൊഴിവ്. കരാർ നിയമനം. അഭിമുഖം മേയ് 5നു 9.30ന്. യോഗ്യത: ബിരുദം, ഇന്ത്യൻ ആർമി/നേവി/എയർഫോഴ്സിൽ നിന്നു ക്യാപ്റ്റൻ പദവിയിൽ വിരമിച്ചവർ.