പത്താം ക്ലാസ് മുതൽ യോഗ്യതയിൽ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ
പത്താം ക്ലാസ് മുതൽ യോഗ്യതയിൽ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ
കണ്ണൂർ പെരിങ്ങോമിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ക്ലാർക്ക്, കൗൺസിലർ, സ്റ്റാഫ് നഴ്സ്, കേറ്ററിങ് അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ കം പ്ലംബർ തസ്തികകളിൽ ഒഴിവ്. കരാർ നിയമനം.
അപേക്ഷ, ജാതിസർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ മേയ് 2 നകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. വിലാസം: പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് കരിന്തളം, പെരിങ്ങോം പി.ഒ, പയ്യന്നൂർ -670 353. emrsskarindalam@gmail.com
2) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഇൻഡോ-ഡച്ച് ഗവേഷണ പദ്ധതിയിൽ പ്രോജക്ട് സയന്റിസ്റ്റ്–II ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം മെയ് 9 നു 11ന്. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in
3) കൊല്ലം ജില്ലയിലെ 11 ബ്ലോക്കുകളിലും കോര്‍പറേഷനിലും വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അഭിമുഖം ഏപ്രില്‍ 29 നു 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍. 0474-2793464.
4) വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്തെ ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ നഴ്സിങ് സ്റ്റാഫ്, സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ 3 ഒഴിവ്. അഭിമുഖം മേയ് 3 നു 11 ന്. 0471–2348666; www.keralasamakhya.org
5) ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, തെറപ്പിസ്റ്റ് തസ്തികകളിലെ ഒഴിവിൽ ദിവസവേതന നിയമനം. ഇന്റര്‍വ്യൂ ഏപ്രില്‍ 30 ന് 10 ന്. 0486–2232420.
6) കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ മുലംകുഴി, പാലമുക്ക് അങ്കണവാടി കം ക്രഷുകളില്‍ വര്‍ക്കർ, ഹെല്‍പ്പർ ഒഴിവ്.
∙യോഗ്യത: വര്‍ക്കര്‍- പ്ലസ്ടു, ഹെല്‍പ്പര്‍- പത്താംക്ലാസ്. വാര്‍ഡില്‍ സ്ഥിരതാമസക്കാരായിരിക്കണം പ്രായപരിധി: 35. അപേക്ഷ ഏപ്രില്‍ 30 നകം ശിശു വികസന പദ്ധതി ഓഫിസര്‍, ശിശു വികസന പദ്ധതി ഓഫിസ്, ബ്ലോക്ക് ഓഫിസ് കോംമ്പൗണ്ട്,