ക്ഷീരവികസന വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ
ക്ഷീരവികസന വകുപ്പ് പദ്ധതി 2025-26 മിൽക്ക് ഷെഡ് വികസന പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായിക്കുന്നതിനായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അതാത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18 നും 45 നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷകൾ മേയ് 14ന് വൈകുന്നേരം മൂന്നു മണിക്ക് മുൻപ് അതാത് ക്ഷീരവികസന യൂണിറ്റുകളിൽ നൽകണം. മിനിമം വിദ്യാഭാസയോഗ്യത എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. യോഗ്യരായ അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽ കടവിലുള്ളക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വെച്ച് മേയ് 20-ന് 10.30ന് നടത്തും. വിശദവിവരങ്ങൾക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
താല്ക്കാലിക നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് (ഡി എം എച്ച് പി) ഒരു സൈക്യാട്രിക് സോഷ്യൽ വർക്കർ, പൊജക്ട് ഓഫീസർ എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: എം.എസ്.ഡബ്ല്യു. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സഹിതം ജില്ലാ ആശുപത്രിയുടെ ഓഫീസിൽ മെയ് 13 ന് രാവിലെ 10 മണിക്ക് എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491-2533327.