പാർട്ട്ടൈം ലൈബ്രേറിയൻ, ക്ലർക്ക്, പാർട്ട് ടൈം ട്യൂട്ടർ, വെറ്ററിനറി സർജൻ, അതിഥി അധ്യാപക, ആയ, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം
പാർട്ട്ടൈം ലൈബ്രേറിയൻ നിയമനം
കുന്നമ്പറ്റ സംസ്കാരിക നിലയത്തിൽ പാർട്ട്ടൈം ലൈബ്രേറിയൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ചിന് ഉച്ച രണ്ടിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. ഫോൺ: 04936 282422.
വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം
പത്തനംതിട്ട: ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെ 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം മേയ് 24ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ. 0468 2322762.
ക്ലർക്ക് നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ ക്ലർക്ക് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28 വൈകീട്ട് മൂന്നിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 282422.
പാർട്ട് ടൈം ട്യൂട്ടർ നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പ് നിലമ്പൂർ ഐടിഡിപി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കണക്ക്, ഇംഗ്ലീഷ്, സയൻസ് എന്നീ വിഷയങ്ങളിലേക്ക് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബി.എഡ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 27 രാവിലെ 10:30 ന് നിലമ്പൂർ ഐടിഡിപി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04931-220315.
വെറ്ററിനറി സർജൻ നിയമനം
മലപ്പുറം: മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് വെറ്ററിനറി സർജന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്തവർക്കും അപേക്ഷിക്കാം. 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ മെയ് 26 രാവിലെ 10:30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.ഫോൺ: 0483-2734917.
അതിഥി അധ്യാപക ഒഴിവ്
ഒല്ലൂർ സർക്കാർ ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ 2025-26 വർഷത്തേക്ക് ജേർണലിസം, ഹിന്ദി, കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മലയാളം, എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് രജിസ്റ്റർ ചെയ്തവരും, നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. മെയ് 26ന് രാവിലെ പത്തിന് ജേർണലിസം, ഹിന്ദി, കൊമേഴ്സ് വിഷയങ്ങളിലെ ഇന്റർവ്യൂവും 27ന് രാവിലെ പത്തിന് ബിസിനസ് അഡ്മിനിസ്ട്രേഷന്റെ ഇന്റർവ്യൂവും 28ന് രാവിലെ പത്തിന് മലയാളത്തിന്റെ ഇന്റർവ്യൂവും നടത്തും. ഫോൺ- 9188900185
ആയ നിയമനം
കുളനട ഗ്രാമപഞ്ചായത്ത് ബ്ലോക്ക് റിസോഴ്സ് സെന്ററിലേക്ക് ആയയെ നിയമിക്കുന്നു. എസ് എസ് എൽ സി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുളളവർ, ബിആർസി യിലെ പരിശീലനാർഥികളുടെ രക്ഷിതാക്കൾ, ഉളനാട് സമീപവാസികൾ എന്നിവർക്ക് മുൻഗണന. പ്രായപരിധി 30-50. അവസാന തീയതി മേയ് 28 വൈകിട്ട് അഞ്ച് വരെ. ഫോൺ : 04734 260272.
സൈക്കോളജിസ്റ്റ് നിയമനം
ജീവനി വെൽബീയിംങ് പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവ. കോളേജിൽ കരാറടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ (റെഗുലർ)മുള്ളവർക്ക് അപേക്ഷിക്കാം. ജീവനി/ ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവർത്തി പരിചയം, കൗൺസിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 26 ന് രാവിലെ പത്ത് മണിക്ക് കോളേജ് കാര്യാലയത്തിൽ എത്തണം. ഇമെയിൽ : gcperingome.dce@kerala.gov.in, govtcollegepnr@gmail.com, ഫോൺ: 9188900211, 6238535741.
അധ്യാപക നിയമനം
ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ്, ഹിന്ദി , കോമേഴ്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അതാത് വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികക്ക് ഫസ്റ്റ് ക്ലാസ് ബി.എസ്.സി കംപ്യൂട്ടർ സയൻസ് / ബിസിഎ/ പിജിഡിസിഎ എന്നിവയാണ് യോഗ്യത. അഭിമുഖം മെയ് 24,26,27 തീയ്യതികളിൽ കോളേജിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ: 8547005052, 9447596129.