മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാം; പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഒഴിവുകള്‍
മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാന്‍ അവസരം. എംസിസിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് തസ്തികകളിലായാണ് നിയമനം നടക്കുന്നത്. ആകെ 21 ഒഴിവുകളാണുള്ളത്. പ്ലസ്ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. അവസാന തീയതി മെയ് 31
തസ്തിക & ഒഴിവ്
മലബാര്‍ കാന്‍സര്‍ സെന്ററില്‍ ക്ലിനിക്കല്‍ ട്രയല്‍ കോര്‍ഡിനേറ്റര്‍, ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍, റെസിഡന്റ് സ്റ്റാഫ് നഴ്‌സ്, റെസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 21.
ക്ലിനിക്കല്‍ ട്രയല്‍ കോര്‍ഡിനേറ്റര്‍ = 02
ഫാര്‍മസിസ്റ്റ് = 01
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ = 02
റെസിഡന്റ് സ്റ്റാഫ് നഴ്‌സ് = 10
റെസിഡന്റ് ഫാര്‍മസിസ്റ്റ് = 01
പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 05
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപമുതല്‍ 60,000 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
ക്ലിനിക്കല്‍ ട്രയല്‍ കോര്‍ഡിനേറ്റര്‍ = 35 വയസ് വരെ പ്രായമുള്ളവര്‍.
ഫാര്‍മസിസ്റ്റ് = 35 വയസ് വരെ പ്രായമുള്ളവര്‍.
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ = 36 വയസ് വരെ പ്രായമുള്ളവര്‍.
റെസിഡന്റ് സ്റ്റാഫ് നഴ്‌സ് = 30 വയസ് വരെ പ്രായമുള്ളവര്‍.
റെസിഡന്റ് ഫാര്‍മസിസ്റ്റ് = 30 വയസ് വരെ പ്രായമുള്ളവര്‍.
പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 30 വയസ് വരെ പ്രായമുള്ളവര്‍.
യോഗ്യത
ക്ലിനിക്കല്‍ ട്രയല്‍ കോര്‍ഡിനേറ്റര്‍
ഫാം ഡി/ എംപിഎച്ച്/ എംഎസ് സി (ബയോസ്റ്റാറ്റിക്‌സ്)/ എംഎസ്സി ക്ലിനിക്കല്‍ റിസര്‍ച്ച്/ എംഎസ് സി ലൈഫ് സയന്‍സ്/ ബിടെക് ബയോടെക്‌നോളജി.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഫാര്‍മസിസ്റ്റ്
ബിഫാം/ എംഫാം
1-2 വര്‍ഷം വരെ പ്രവൃത്തി പരിചയം.
ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍
ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ ബിഎസ് സി/ DMRIT/ PG diploma in Nuclear Medicine.
റെസിഡന്റ് സ്റ്റാഫ് നഴ്‌സ്
ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി
റെസിഡന്റ് ഫാര്‍മസിസ്റ്റ്
ഡിഫാം/ ബിഫാം
പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്
പ്ലസ്ടു വിജയം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു, അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.