For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എൽബിഎസ് സെന്‍ററിലും, സർക്കാർ മെഡിക്കൽ കോളജിലും ഒഴിവുകള്‍; ഇന്‍റർവ്യൂ നടക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

എൽബിഎസ് സെന്‍ററിലും, സർക്കാർ മെഡിക്കൽ കോളജിലും ഒഴിവുകള്‍; ഇന്‍റർവ്യൂ നടക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം



എല്‍ബിഎസ് സെന്റര്‍ തിരുവനന്തപുരം

തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് മെയ് 13ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അദ്ധ്യാപകര്‍ക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12ന് വൈകിട്ട് നാലുമണിക്ക് മുന്‍പായി www.lbt.ac.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതയുള്ള അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 13 രാവിലെ 9.30ന് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

വിഴഞ്ഞത്ത് യങ് പ്രൊഫഷണല്‍

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തില്‍ യങ് പ്രൊഫഷണലിന്റെ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് : www.cmfri.org.in. ഫോണ്‍: 0471 2480224.

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ (പെര്‍മനന്റ്) രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി & യു.ജി) മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മെയ് 6ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain