എക്സിക്യൂട്ടീവ് എൻജിനീയർ, സോഷ്യൽ വർക്കർ, അധ്യാപക, കെയർടേക്കർ, ട്യൂഷൻ ടീച്ചർ, വാച്ച് മാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ, പാചക സഹായി, സീനിയർ റസിഡന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം
എക്സിക്യൂട്ടീവ് എൻജിനീയർ നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : www.kshb.kerala.gov.in
താത്ക്കാലിക നിയമനം
പട്ടികജാതി വികസന വകുപ്പ് ട്രെയ്സ് പദ്ധതി പ്രകാരം പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരെ സോഷ്യൽ വർക്കർമാരായി താത്ക്കാലിക നിയമനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 5. അപേക്ഷകർ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ
താത്കാലിക അധ്യാപക നിയമനം
വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇലക്ട്രോണിക്സ്, ബോട്ടണി, ഇംഗ്ലീഷ്, സുവോളജി എന്നീ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 2025 - 26 അക്കാദമിക വർഷത്തേക്കാണ് നിയമനം. ഇംഗ്ലീഷ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ പി.ജി (കുറഞ്ഞത് 50 ശതമാനം മാർക്ക്), ബി.എഡ്, സെറ്റ് യോഗ്യതയുള്ളവരാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. ഇലക്ട്രോണിക്സിന് ബി.ടെക്, എം.എസ്.സി അല്ലെങ്കിൽ എം.സി.എ (കുറഞ്ഞത് 60 ശതമാനം മാർക്ക്) യോഗ്യതയായി കണക്കാക്കും. മെയ് 24 ന് രാവിലെ 10 ന് ഇലക്ട്രോണിക്സ്, ബോട്ടണി വിഷയങ്ങൾക്കും ഉച്ചയ്ക്ക് 12 ന് ഇഗ്ലീഷ്, സുവോളജി വിഷയങ്ങൾക്കുമായാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളുമായി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2214773, 8547005022.
താത്ക്കാലിക നിയമനം
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപകനെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളതും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 10.30 ന് കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0466 2212223.
വിവിധ തസ്തികകളിൽ നിയമനം
തവനൂരിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമിൽ കെയർടേക്കർ (പുരുഷൻ),എഡ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ ( കണക്ക്, ഹിന്ദി, ഇംഗ്ലീഷ്, സയൻസ്) വാച്ച് മാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ താൽക്കാലിക തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കുന്നു. കെയർ ടേക്കർക്ക് പ്ലസ് ടുവാണ് യോഗ്യത. എഡ്യൂക്കേറ്റർക്ക് ബി.എഡ്, ട്യൂഷൻ ടീച്ചർക്ക് അതാത് വിഷയങ്ങളിൽ ബി.എഡ്, വാച്ച്മാന് ഏഴാംക്ലാസും കായികക്ഷമതയും, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് സൈക്കോളജിയിൽ എം.ഫിൽ എന്നിങ്ങനെയാണ് യോഗ്യതകൾ. പ്രദേശവാസികൾക്ക് മുൻഗണനയുണ്ട്. ചിൽഡ്രൻസ് ഹോമിൽ മെയ് 29ന് രാവിലെ 10ന് അഭിമുഖം നടക്കും. ഫോൺ: 7034749600
വാക്ക് ഇൻ ഇന്റർവ്യൂ
പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ, എന്നിവിടങ്ങളിൽ കുക്ക് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ പട്ടികവർഗ്ഗ വിഭാഗക്കാരെ നിയമിക്കുന്നു. യോഗ്യത: പത്താം ക്ലാസ്, കെ ജി ടി ഇ ഇൻ ഫുഡ് ഗവണ്മെന്റ്/ഫുഡ് ക്രാഫ്റ്റ്/സമാന കോഴ്സുകൾ. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി മെയ് 28 ന് രാവിലെ 10.30 ന് പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.ഫോൺ: 0475 2222353.
നിയമനം
കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മുഖേന ജില്ലകളിൽ നടപ്പിലാക്കുന്ന കാവൽ പദ്ധതിയിലേക്ക് രണ്ടു വിദഗ്ധരെ നിയമിക്കുന്നു. വിശദാംശങ്ങൾക്ക്: https://wcd.kerala.gov.in.
പാചക സഹായി നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പാചക സഹായികളെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 വയസിന് മുകളിൽ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകളോടെ സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, പുന്നപ്ര,വാടയ്ക്കൽ പി.ഒ.- 688003, ആലപ്പുഴ എന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം മേയ് 29ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷ നൽകണം. പാചകവുമായി ബന്ധപ്പെട്ട ഗവ. അംഗീകൃത കോഴ്സുകൾ പാസായവർക്ക് മുൻഗണന. ഫോൺ. 7902544637.
നിഷിൽ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 29. യോഗ്യത, പരിചയം, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career
സീനിയർ റസിഡന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് (പൾമണറി മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തും. യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ. പ്രായപരിധി: 40 വയസ്. ജനനതീയതി, എം.ബി.ബി.എസ് പാർട്ട് ഒന്ന് ആൻഡ് പാർട്ട് രണ്ട്, പി.ജി എന്നിവയുടെ മാർക്ക് ലിസ്റ്റ്, മുൻപരിചയം, മേൽവിലാസം തെളിയിക്കുന്ന അസൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മെയ് 28 രാവിലെ 11 ന് നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് gmckollam@gmail.com ഫോൺ: 0474 2572574, 2572572
അഭിമുഖം
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ ആൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, പെൺകുട്ടികളുടെ പോരുവഴി, കുന്നത്തൂർ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും ട്യൂഷൻ ടീച്ചറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലേക്കും, യു.പി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കുമാണ് നിയമനം. യോഗ്യത ബിരുദവും, ബി.എഡും, മെയ് 29-ന് രാവിലെ 10ന് ശാസ്താംകോട്ട ബ്ലോക്ക് കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 9747158501, 9188593589, 960599166.