പാലക്കാട് ജില്ലയില്‍ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു. സംസ്ഥാനത്തെ തൊഴില്‍ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും ഏകോപിപ്പിച്ച് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ മേള നടത്തുന്നത്.
ഏപ്രില്‍ 26 നും തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും തൊഴില്‍ മേള നടത്തും.എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം.
രജിസ്ട്രേഷന്‍ സൗജന്യമാണ്.
രജിസ്റ്റര്‍ ലിങ്ക്
ഫോൺ നമ്പർ
മലപ്പുറം: അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും ശോഭിക വെഡിങ്സും സംയുക്തമായി നടത്തുന്ന സൗജന്യ തൊഴിൽ മേള ഏപ്രിൽ 26ന് നടക്കും.
താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം തവനൂർ അസാപ് സ്‌കിൽ പാർക്കിൽ രാവിലെ 9.30ന് എത്തണം. സയിൽസ് എക്സിക്യൂട്ടീവ്, ബില്ലിങ് സ്റ്റാഫ്, കാഷ്യർ, സൂപർവൈസർ, ഫ്ളോർ ഇൻ ചാർജ്, സി.ആർ.ഇ ഒഴിവുകളാണുള്ളത്.
രജിസ്റ്റര്‍ ലിങ്ക്
ഫോൺ നമ്പർ