For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഡ്രൈവര്‍ മുതൽ ലക്ച്ചറർ വരെ; നാട്ടിൽ താൽക്കാലിക സർക്കാർ ജോലി നേടാം; പരീക്ഷയില്ലാതെ അവസരം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

ഡ്രൈവര്‍ മുതൽ ലക്ച്ചറർ വരെ; നാട്ടിൽ താൽക്കാലിക സർക്കാർ ജോലി നേടാം; പരീക്ഷയില്ലാതെ അവസരം


ബസ് ഡ്രൈവർ കം ക്ലീനർ

നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു യഥാവിധി പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മേയ് 28ന് ബുധനാഴ്ച രാവിലെ 10.30ന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

ലക്ച്ചറർ

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് & സയൻസ് കോളേജിൽ ജേണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് 26 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

അഡാക് കേരള

ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ, സബ് ഇൻസ്‌പെക്ടർ തസ്തികയിൽ ദിവസ വേതനത്തിൽ ജോലിചെയ്യുന്നതിന് ബി.എഫ്.എസ്‍സി/ അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 1,270 രൂപയാണ് ദിവസ വേതനം. താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ- കേരള, മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മേയ് 28 നകം അപേക്ഷ സമർപ്പിക്കണം.

സർക്കാർ വിദ്യാലയത്തിൽ അവസരം

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പുരുഷ മേട്രൻ, വാച്ച്മാൻ, വനിതാ ഗൈഡ്, വനിതാ മേട്രൻ, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതൽ അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. അസിസ്റ്റന്റ് ടീച്ചർ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയിൽ ബ്രയിലും, സ്റ്റൈലസും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് : 0471 – 2328184, 8547722034.



Post a Comment

© Kerala job. All rights reserved. Developed by Jago Desain