സെക്യൂരിറ്റി കം വാച്ച്മാൻ ഒഴിവ്
പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സെക്യൂരിറ്റി കം വാച്ച്മാന്റെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ എംപ്ലോയ്മെന്റ് രജിസ്്രേടഷൻ കാർഡിന്റെയും വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെയും പകർപ്പ് സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700069.
റെസ്ക്യൂ ഗാർഡ് നിയമനം
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ജൂൺ ഒൻപത് മുതൽ ജൂലായ് 31 വരെ കടൽ രക്ഷാ പ്രവർത്തനത്തിന് റെസ്ക്യു ഗാർഡുമാരെ നിയമിക്കുന്നു. ജില്ലയിലെ സ്ഥിരതാമസക്കാരായ 20 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികൾക്കും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം ലഭിച്ചവർക്കും അപേക്ഷിക്കാം. കടൽ രക്ഷാ പ്രവർത്തനത്തിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ മെയ് 24 നകം പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഫിഷറീസ് സ്റ്റേഷനിൽ നേരിട്ടോ, adfisherieskannur@gmail.com മെയിൽ വഴിയോ അപേക്ഷിക്കാം. ഫോൺ: 04972 732487, 9496007039.