പിഡബ്ല്യൂഡി ലൈന്‍മാന്‍ റിക്രൂട്ട്‌മെന്റ്; കൈനിറയെ ശമ്പളം; യോഗ്യതയിങ്ങനെ
പിഡബ്ല്യൂഡി (പൊതുമരാമത്ത് വകുപ്പ്) ന് കീഴില്‍ ലൈന്‍മാന്‍ തസ്തികയിലേക്ക് കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് നടത്തുന്നു. വിവിധ ജില്ലകളിലായാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്‌സൈറ്റ് മുഖേന ജൂണ്‍ 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള പിഎസ്‌സി ലൈന്‍മാന്‍ റിക്രൂട്ട്‌മെന്റ്. പൊതുമരാമത്ത് വകുപ്പ് (ഇലക്ടിക്കല്‍) ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് നിയമനം.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍: 32/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപമുതല്‍ 60,700 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രായപരിധി
19 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 2.1.1989നും 1.1.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസാണ് അടിസ്ഥന യോഗ്യത. പുറമ താഴെ പറയുന്ന ഏതെങ്കിലും യോഗ്യത കൂടി വേണം.
- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാത്ത ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ്.
- സിറ്റി ആന്റ് ഗില്‍ഡ്‌സ് എക്‌സാമിനേഷന്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് (ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍മീഡിയേറ്റ് ഗ്രേഡ്, എസി 31.03.1985ന് ശേഷം നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ല).
- ഇലക്ടിക്കല്‍ ലൈറ്റ് ആന്റ് പവറില്‍ കെജിടിഇ അല്ലെങ്കില്‍ എംജിടിഇ സര്‍ട്ടിഫിക്കറ്റ് (ഹയര്‍)
- വാര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് സെന്ററില്‍ നിന്നും ഇലക്ട്രീഷ്യനായോ, ലൈന്‍മാനായോ ലഭിച്ചിട്ടുള്ള ഗ്രേഡ് III സര്‍ട്ടിഫിക്കറ്റ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ രജിസ്റ്റര്‍ ചെയ്തും, അല്ലെങ്കില്‍ നേരിട്ട് പ്രൊഫൈല്‍ സന്ദര്‍ശിച്ചും അപേക്ഷ നല്‍കാം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.അവസാന തീയതി ജൂണ്‍ 4.
അപേക്ഷ: click
വിജ്ഞാപനം: click