1) ആലപ്പുഴ എജുക്കേറ്റർ, ട്യൂഷൻ ടീച്ചർ
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മായിത്തറയിൽ പ്രവർ ത്തിക്കുന്ന ബാലികാസദനത്തിൽ എജുക്കേറ്റർ, ട്യൂഷൻ ടീച്ചർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. എജുക്കേറ്ററുടെ യോഗ്യത: ബിഎഡ്, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ഓണറേറിയം: 10,000 രൂപ. ട്യൂഷൻ ടീച്ചറുടെ യോഗ്യത: ബിഎഡ് ഫിസിക്കൽ സയൻസ്. ഓണറേറിയം: 10,000 രൂപ. പ്രായം: 2025 ജൂലായ് ഒന്നിന് 40 കവിയരുത്. ചേർത്തല നിവാസികളായ വനിതകൾമാത്രം അപേക്ഷിച്ചാൽ മതി. രാത്രികാല സേവനത്തിന് സന്നദ്ധരായിരിക്കണം. അപേക്ഷ, ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, ഫോട്ടോ, വയസ്സ് എന്നിവ തെളിയി ക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു balasadanamalappuzha@gmail.com എന്ന ഇ-മെയിലിൽ അയക്കണം. ഫോൺ: 0478-2821286 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 7.
കോട്ടയം വനിതാ സെക്യൂരിറ്റി സ്റ്റാഫ്
2) കോട്ടയം ജില്ലയിലുള്ള സംസ്ഥാനസർക്കാർ സ്ഥാപനത്തിൽ കരാ റടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. ഈഴവവിഭാഗത്തിന് സംവരണം ചെയ്ത ഒഴിവാണിത്. ഈഴവവിഭാഗ ത്തിന്റെ അഭാവത്തിൽ മറ്റ് സംവരണവിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. പ്രായം: 25-45 വയസ്സ്. യോഗ്യത: എഴുത്തും വായനയും അറിയണം, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ രണ്ടുവർഷം സെക്യൂ രിറ്റി സ്റ്റാഫായി ജോലിചെയ്തുള്ള പരിചയം, ശാരീരികക്ഷമത. മേയ് ഒൻപതിനുമുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അസൽ സർട്ടിഫിക്കറ്റുകളുമായെത്തി പേര് രജിസ്റ്റർ ചെയ്യണം.
ജെൻഡർ സ്പെഷ്യലിസ്റ്റ് കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: സോഷ്യൽ വർക്കിലോ മറ്റേതെങ്കിലും സാമൂഹിക വിഷയങ്ങളിലോ ഉള്ള ബിരുദം, സർക്കാർ/സ്വകാര്യ മേഖലയിൽ സമാന തസ്തികയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന. മേയ് 3-നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണം