For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

85000 രൂപ വരെ ശമ്പളം, കേരളത്തിലും ഒഴിവുകള്‍; ഡിഗ്രിക്കാരെ എസ്ബിഐ വിളിക്കുന്നു; അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി മെയ് 29

Sbi jobs, Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

85000 രൂപ വരെ ശമ്പളം, കേരളത്തിലും ഒഴിവുകള്‍; ഡിഗ്രിക്കാരെ എസ്ബിഐ വിളിക്കുന്നു; അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി മെയ് 29


ബാങ്കിംഗ് മേഖലയിൽ കരിയർ ലക്ഷ്യമിടുന്നവർക്ക് ഇതാ ഒരു സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സർക്കിൾ ബേസ്ഡ് ഓഫീസർ (CBO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2,964 ഒഴിവുകളാണുള്ളത്. ഇതിൽ 2,600 നിലവിലെ ഒഴിവുകളും 364 ബാക്ക്‌ലോഗ് ഒഴിവുകളുമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 മെയ് 29 ആണ്. 

അമരാവതി, ബെംഗളൂരു, അഹമ്മദാബാദ്, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, ഭുവനേശ്വർ, ചണ്ഡിഗഢ്, ലഖ്നൗ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പാറ്റ്ന, തിരുവനന്തപുരം എന്നീ സർക്കിളുകളിലാണ് ഒഴിവുകൾ ലഭ്യമായിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ അവരുടെ സർക്കിളിനുള്ളിലെ ശാഖകളിൽ പ്രവർത്തിക്കേണ്ടിവരും.

യോഗ്യത

ഏതെങ്കിലും സ്ട്രീമിൽ ബിരുദം (ഗ്രാജുവേഷൻ) അല്ലെങ്കിൽ തത്തുല്യ യോഗ്യത. മെഡിക്കൽ, എൻജിനീയറിംഗ്, CA, CMA തുടങ്ങിയ പ്രൊഫഷണൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. 

പ്രവൃത്തിപരിചയം

ഷെഡ്യൂൾഡ് കൊമേഴ്‌ഷ്യൽ ബാങ്ക് / റീജണൽ റൂറൽ ബാങ്കിൽ ഓഫീസർ ലെവലിൽ 2 വർഷത്തെ പരിചയം (2025 ഏപ്രിൽ 30 വരെ).

പ്രായപരിധി

ജനറൽ വിഭാഗം: 21-30 വയസ്സ് (1995 മെയ് 1 മുതൽ 2004 ഏപ്രിൽ 30 വരെ ജനിച്ചവർ).

SC/ST: 5 വർഷം ഇളവ് | OBC: 3 വർഷം ഇളവ് | PwBD: 10-15 വർഷം ഇളവ്.

ശമ്പളം

അടിസ്ഥാന ശമ്പളം: ₹48,480 (JMGS-I ഗ്രേഡ്).

ശമ്പള സ്കെയിൽ: ₹48,480 - ₹85,920 (DA, HRA, CCA തുടങ്ങിയ അലവൻസുകൾ ഉൾപ്പെടെ).

എക്സ്പീരിയൻസ് ഇൻക്രിമെന്റ്: 2ലധികം വർഷത്തെ പരിചയമുള്ളവർക്ക് അധിക പ്രതിഫലം ലഭിക്കും.

തെരഞ്ഞെടുപ്പ്

രണ്ട് ഘട്ടത്തിലുള്ള എഴുത്തു പരീക്ഷയാണ് ആദ്യ ഘട്ടം 2 മണിക്കൂർ ദൈർഘ്യമുള്ള 120 മാർക്കിന്റെ ഒബ്ജക്റ്റിവ് പരീക്ഷ. ഇംഗ്ലീഷ്, ബാങ്കിംഗ് അവെയർനെസ്, ജനറൽ അവെയർനെസ്, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയാണ് പരീക്ഷയിലെ പ്രധാന വിഷയങ്ങൾ.

രണ്ടാം ഘട്ടം 30 മിനിറ്റ് ദൈർഘ്യമുള്ള 50 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷ. ഇംഗ്ലീഷ് ലെറ്റർ/റിപ്പോർട്ട് റൈറ്റിംഗ് എന്നിവയിലുള്ള പരിജ്ഞാനമാണ് പരീക്ഷയിലെ പ്രധാന വിഷയം. 

പിന്നീട് 50 മാർക്കിന്റെ ഇന്റർവ്യൂ നടത്തും. ശേഷം പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉദ്യോ​ഗാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും

അപേക്ഷാ ഫീസ്

ജനറൽ/OBC/EWS വിഭാ​ഗങ്ങൾക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം, SC/ST/PwBD വിഭാ​ഗങ്ങൾക്ക് ഫീസ് ഇല്ല

കൂടുതൽ വിവരങ്ങൾക്ക് SBIയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.  https://www.sbi.co.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain