സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 2025ലെ സ്‌പോര്‍ട്‌സ് ക്വോട്ട പ്രകാരമുള്ള 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹോക്കി താരങ്ങളായ വനിതകള്‍ക്കായാണ് ഈ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേയ് 30 വരെ അപേക്ഷകള്‍ അയക്കാവുന്നതാണ്.
പ്രായപരിധി
2025 ഓഗസ്റ്റ് 1ന് 18-23 വയസ്സ് (2002 ഓഗസ്റ്റ് 2നും 2007 ഓഗസ്റ്റ് 1നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യത
ഹോക്കിയില്‍ സംസ്ഥാന/ദേശീയ/അന്തര്‍ദേശീയ തലത്തില്‍ പ്രതിനിധീകരിച്ച റെക്കോര്‍ഡുള്ളവര്‍ക്കും പ്ലസ് ടു പാസായവര്‍ക്കുമാണ് അപേക്ഷകള്‍ അയക്കാന്‍ അര്‍ഹതയുള്ളത്.
ശമ്പളം
ലെവല്‍4 പേ മാട്രിക്‌സ് അനുസരിച്ച് 25,500-81,100 (മറ്റ് അലവന്‍സുകളും ലഭിക്കും)
അപേക്ഷ അയക്കേണ്ട വിധം
cisfrectt.cisf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
'ലോഗിന്‍' ക്ലിക്ക് ചെയ്ത് 'പുതിയ രജിസ്‌ട്രേഷന്‍' തിരഞ്ഞെടുക്കുക
വ്യക്തിഗത, കോണ്‍ടാക്റ്റ്, വിദ്യാഭ്യാസ വിവരങ്ങള്‍ പൂരിപ്പിക്കുക
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമയപരിധിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കുക. യോഗ്യതാ വ്യവസ്ഥകള്‍ പാലിക്കാത്ത അപേക്ഷകള്‍ റദ്ദാക്കപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രയല്‍ ടെസ്റ്റ്/പ്രാവീണ്യ പരിശോധന/മെഡിക്കല്‍ ടെസ്റ്റ് എന്നിവ നടത്തും
കൂടുതല്‍ വിവരങ്ങള്‍ക്ക്
സിഐഎസ്ഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.