സഊദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി നേടാം; 50 ഒഴിവുകള്‍; മികച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും
സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ ഒഡാപെക് മുഖേന അപേക്ഷ വിളിച്ചു. മികച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 07ന് മുന്‍പായി അപേക്ഷ നല്‍കണം
തസ്തിക & ഒഴിവ്
മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, സഊദിയിലേക്ക് വനിത നഴ്‌സ് റിക്രൂട്ട്‌മെന്റ്. ആകെ 50 ഒഴിവുകളാണുള്ളത്.
ശമ്പളം
3500 സഊദി റിയാലാണ് അടിസ്ഥാന ശമ്പളം. പുറമെ ഹൗസിങ് അലവന്‍സായി 500 റിയാല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അലവന്‍സായി 400 റിയാല്‍ എന്നിവ കൂടി പ്രതിമാസം ലഭിക്കും.
യോഗ്യത
വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ബിഎസ് സി നഴ്‌സിങ് യോഗ്യത വേണം.
ഒരു വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്.
Department: ഐസിയു, എന്‍ ഐസിയു, പി ഐസിയു, ഡയാലിസിസ് OR എമര്‍ജന്‍സി, ജനറല്‍ നഴ്‌സിങ് വിഭാഗങ്ങളില്‍ ജോലി ചെയ്തുള്ള പരിചയം.
പ്രായപരിധി
40 വയസ് വരെയാണ് പ്രായപരിധി.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന്
Recruitment of Female BSc Nurses to Minitsry of Health, Saudi Arabia തിരഞ്ഞെടുക്കുക.
ശേഷം നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അതിന് ശേഷം അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
വിജ്ഞാപനം : click
അപേക്ഷ: click