For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ആര്‍മി, എയര്‍ഫോഴ്‌സ്, നേവി; 400 ഒഴിവുകളിലേക്ക് ഡിഫന്‍സ് അക്കാദമിയില്‍ റിക്രൂട്ട്‌മെന്റ്; യുവതീ-യുവാക്കള്‍ക്ക് വമ്പന്‍ അവസരം

Abu Dhabi Airport Jobs,Abu Dhabi Jobs,Airport Jobs,Automobile Jobs,Bakery jobs,Bank Jobs,Certificate,construction,DDF Careers,Dubai Airport Jobs,Dubai

ആര്‍മി, എയര്‍ഫോഴ്‌സ്, നേവി; 400 ഒഴിവുകളിലേക്ക് ഡിഫന്‍സ് അക്കാദമിയില്‍ റിക്രൂട്ട്‌മെന്റ്; യുവതീ-യുവാക്കള്‍ക്ക് വമ്പന്‍ അവസരം



യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025ലെ എന്‍ഡിഎ (നാഷണല്‍ ഡിഫന്‍സ് അക്കാദമി) പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 406 ഒഴിവുകളാണ് നിലവിലുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 2025 ജൂണ്‍ 17ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന എന്‍ഡിഎ & നേവല്‍ അക്കാദമി പരീക്ഷ. 

വിജ്ഞാപന നമ്പര്‍: 10/2025-NDA-II

ആകെ 406 ഒഴിവുകള്‍. 

നാഷണല്‍ ഡിഫന്‍സ് അക്കാദമി = ആര്‍മി 208, നേവി 42, എയര്‍ ഫോഴ്‌സ് 120 ഒഴിവുകള്‍. 

നേവല്‍ അക്കാദമി (10+2 കേഡറ്റ് എന്‍ട്രി സ്‌കീം) = 36 ഒഴിവുകള്‍. 

പ്രായം 

15വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാനാവും. ഉദ്യോഗാര്‍ഥികള്‍ 2007 ജനുവരി രണ്ടിനും, 2010 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. 

യോഗ്യത

എന്‍ഡിഎ = അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലസ് ടു/ അല്ലെങ്കില്‍ തത്തുല്യ വിജയം. 

നാഷണല്‍ ഡിഫന്‍സ് അക്കാദമി Airforce, Navel Wing

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചുള്ള പ്ലസ് ടു. അല്ലെങ്കില്‍ തത്തുല്യ വിജയം. 

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ 10 +2 പാറ്റേണ്‍ അല്ലെങ്കില്‍ / തത്തുല്യ പരീക്ഷയ്ക്ക് പ്ലസ് ടുവില്‍ ഹാജരാവുന്നവര്‍ക്കും അപേക്ഷിക്കാം. 

ശമ്പളം

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 17 ആണ്. 

അപേക്ഷ: click 

വിജ്ഞാപനം: click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain