കിഫ്ബിയില്‍ കണ്‍സള്‍ട്ടന്റ്; 37,500 ശമ്പളം വാങ്ങാം; അപേക്ഷ ജൂണ്‍ 03 വരെ
കേരള സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിയില്‍ ജോലി നേടാന്‍ അവസരം. കേരള ഹെല്‍ത്ത് & ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ കിഫ്ബി പിന്തുണയോടെ നടക്കുന്ന പ്രവൃത്തികള്‍ക്കായി ജൂനിയര്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് (സിവില്‍) തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കിഫ്ബിയില്‍ ജൂനിയര്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് (സിവില്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
തിരുവനന്തപുരത്താണ് നിയമനം നടക്കുക.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,500 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി
30 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബാച്ചിലേഴ്‌സ് ഡിഗ്രി (ബിടെക്/ ബിഇ).
മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ തന്നെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് (Junior Engineering Consultant (civil)) തിരഞ്ഞെടുക്കുക. വിജ്ഞാപനം വിശദമായി വായിച്ച് നോക്കിയതിന് ശേഷം വെബ്‌സൈറ്റ് മുഖേന നേരിട്ട് അപേക്ഷ നല്‍കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 03.
സംശയങ്ങള്‍ക്ക് വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click