For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഐസ്ആര്‍ഒയില്‍ അരലക്ഷം തുടക്ക ശമ്പളത്തില്‍ ജോലി; ഇതാണവസരം; 320 ഒഴിവുകള്‍

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

ഐസ്ആര്‍ഒയില്‍ അരലക്ഷം തുടക്ക ശമ്പളത്തില്‍ ജോലി; ഇതാണവസരം; 320 ഒഴിവുകള്‍ 


ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ 320 ഒഴിവുകളാണുള്ളത്. ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി നിയമനങ്ങള്‍ നടക്കും.ക്ഷിക്കാം.  യോഗ്യരായവര്‍ക്ക് ജൂണ്‍ 16 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ക്ക് കീഴില്‍ സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC റിക്രൂട്ട്‌മെന്റ്. ആകെ 320 ഒഴിവുകള്‍. 

HSFC ബെംഗളൂരു, NRSC ഹൈദരാബാദ്, IPRC മഹേന്ദ്രഗിരി, SAC അഹമ്മദാബാദ്, SDSC SHAR ശ്രീഹരിക്കോട്ട, URSC ബെംഗളൂരു, VSSC തിരുവനന്തപുരം, LPSC വലിയമല, ISTRAC ബെംഗളൂരു, PRL അഹമ്മദാബാദ്. എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. 

  • സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (ഇലക്ട്രോണിക്‌സ്) = 113
  • സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (മെക്കാനിക്കല്‍) : 160
  • സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) : 44
  • സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (ഇലക്ട്രോണിക്‌സ്) : PRL : 02
  • സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) PRL : 1

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപ മുതല്‍ പ്രതിമാസം ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡിഎ, ഹൗസ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങളുമുണ്ടാവും. 

പ്രായം

28 വയസ് വരെയാണ് പ്രായപരിധി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, മുന്‍ സൈനികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. 

യോഗ്യത

സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (ഇലക്ട്രോണിക്‌സ്& ഇലക്ട്രോണിക്‌സ് PRL)

ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.

സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (മെക്കാനിക്കല്‍)

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.  

സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (കമ്പ്യൂട്ടര്‍ സയന്‍സ്& കമ്പ്യൂട്ടര്‍ സയന്‍സ് PRL) 

കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ്  തിരഞ്ഞെടുക്കുക. ശേഷം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.

അപേക്ഷ: CLICK 

വിജ്ഞാപനം:  CLICK 

Post a Comment

© Kerala job. All rights reserved. Developed by Jago Desain