സംസ്ഥാന പുരാവസ്തു വകുപ്പിൽ നിരവധി ഒഴിവുകൾ; മെയ് 26 വരെ അപേക്ഷിക്കാം
സംസ്ഥാന പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിലെ വിവിധ പ്രൊജക്ടുകളിൽ 38 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം. കേരള ചരിത്ര പൈതൃക മ്യൂസിയം മുഖേനയാണു തിരഞ്ഞെടുപ്പ്. 26 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.museumkeralam.org.
തസ്തികയും യോഗ്യതയും
പ്രോജക്ട് ട്രെയിനി (ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ട്): കെമിസ്ട്രിയിൽ പി.ജി (ഈ യോഗ്യതക്കാരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ആർക്കൈവൽ സ്റ്റഡിസ്/കൺസർവേഷനിൽ ഡിപ്ലോമയും ഉള്ളവരെയും പരിഗണിക്കും).
ബൈൻഡർ (ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പ്രോജക്ട്): പത്താം ക്ലാസ്/തത്തുല്യം, ബുക് ബൈൻഡിങ്ങിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റ്/കേരള സർക്കാർ ടെക്‌നിക്കൽ എക്‌സാമിനേഷൻ ഇൻ ബുക് ബൈൻഡിങ് (ലോവർ)/എം.ജി.ടി.ഇ (ലോവർ) ജയം.
പ്രോജക്ട് ട്രെയിനി (കാർട്ടോഗ്രാഫിക് റെക്കോർഡ്‌സ് ശാസ്ത്രീയ സംരക്ഷണം പ്രൊജക്ട്): കെമിസ്ട്രിയിൽ പി.ജി അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/കൺസർവേഷനിൽ ഡിപ്ലോമയും.
സൂപ്പർവൈസർ (കാർട്ടോഗ്രാഫിക് റെക്കോർഡ്‌സ് ശാസ്ത്രീയ സംരക്ഷണം പ്രൊജക്ട്): കെമിസ്ട്രിയിൽ പി.ജിയും കാർട്ടോഗ്രാഫിക് റെക്കോർഡ് മേഖലയിൽ 2 വർഷ പരിചയവും അല്ലെങ്കിൽ മാപ്പ് ഉൾപ്പെടെ പുരാരേഖകളുടെ സംരക്ഷണത്തിൽ 10 വർഷത്തെ ജോലി പരിചയം (പ്രായപരിധിയില്ല).
സൂപ്പർവൈസർ (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രൊജക്ട്): ഏതെങ്കിലും പി.ജിയും ആർക്കൈവൽ സ്റ്റഡീസ്/ആർക്കിയോളജി/ മ്യൂസിയോളജി/ കൺസർവേഷനിൽ പി.ജി ഡിപ്ലോമയും
പ്രോജക്ട് ട്രെയിനി (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രൊജക്ട്): ഏതെങ്കിലും ബിരുദവും ആർക്കൈവൽ സ്റ്റഡിസ്/ ആർക്കിയോളജി/ മ്യൂസിയോളജിയിൽ പി.ജി ഡിപ്ലോമയും.
ഡി.ടി.പി ഓപറേറ്റർ (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രോജക്ട്): പ്ലസ് ടു ജയം, ടൈപ്‌റൈറ്റിങ് ലോവർ (ഇംഗ്ലിഷ് & മലയാളം), വേഡ് പ്രോസസിങ്, ഡി.ടി.പി സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം.
സൂപ്പർവൈസർ (താളിയോല രേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രൊജക്ട്): എം.എ മാനുസ്‌ക്രിപ്‌റ്റോളജി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, തമിഴ്, ലിപ്യന്തരണത്തിൽ 6 മാസ പരിചയം.
പ്രൊജക്ട് ട്രെയിനി (താളിയോല രേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രൊജക്ട്): എം.എ മാനുസ്‌ക്രിപ്‌റ്റോളജി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, തമിഴ്, ലിപ്യന്തരണത്തിൽ മുൻപരിചയം.
പ്രായപരിധി: സർക്കാർ മാനദണ്ഡപ്രകാരം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം പാർക് വ്യൂ, തിരുവനന്തപുരം 33 വിലാസത്തിൽ അയയ്ക്കാം.
കേരള പുരാവസ്തു വകുപ്പിനു കീഴിലെ മ്യൂസിയങ്ങളിൽ മ്യൂസിയം ഗൈഡ് ആകാൻ അവസരം. 25 ഒഴിവുകളിൽ താൽക്കാലിക നിയമനമാണ്. 19 വരെ അപേക്ഷിക്കാം.
യോഗ്യത: ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/മലയാളം (സംസ്‌കാര പൈതൃക പാനം) എന്നിവയിലൊന്നിൽ ബിരുദം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. മേൽപ്പറഞ്ഞ വിഷയങ്ങളിലെ പി.ജിയോ ആർക്കിയോളജി/മ്യൂസിയോളജി/ ടൂറിസം എന്നിവയിലൊന്നിൽ പി.ജി ഡിപ്ലോമയോ ഉള്ളവർക്കു മുൻഗണന ലഭിക്കും. പ്രായം: 36 കവിയരുത്.
വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ യോടൊപ്പം ജനനത്തീയതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യുസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ്, പാർക് വ്യൂ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
വെബ്‌സൈറ്റ്: www.museumkeralam.org
Several vacancies in the Department of Archaeology Applications can be made until May 26