കേരള ഭവനം ഫൗണ്ടേഷനില്‍ ക്ലര്‍ക്ക് ആവാം; 24,000 ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഭവനം ഫൗണ്ടേഷനില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുളഅള ഉദ്യോഗാര്‍ഥികള്‍ മെയ് 20ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേരള സര്‍ക്കാര്‍ ഭവനം ഫൗണ്ടേഷനില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസ വേതനമായി 800 രൂപ ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയം/ തത്തുല്യ യോഗ്യത വേണം.
ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലോ, അതുമായി ബന്ധപ്പെട്ട വെല്‍ഫയര്‍ ബോര്‍ഡുകളില്‍ നിന്നോ സൂപ്രണ്ട് അല്ലെങ്കില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിന്ന് വിരമിച്ചവരായിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയ നോട്ടിഫിക്കേഷനോടൊപ്പമുള്ള അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം നിര്‍ദ്ദിശ്ട മാതൃകയില്‍ പൂരിപ്പിച്ച് തപാല്‍ മുഖേനയോ, നേരിട്ടോ താഴെയുള്ള വിലാസത്തില്‍ എത്തിക്കണം.
Bhavanam Foundation Kerala Office, Kunnukuzhi, Vanchiyoor PO, Thiruvananthapuram- 695035, Kerala.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 20 ആണ്.