കുടുംബശ്രീ കേരള ചിക്കനിൽ എക്സിക്യുട്ടീവ്, സൂപ്പർവെെസർ നിയമനങ്ങൾ; അപേക്ഷ 23 വരെ
കുടുംബശ്രീ കേരള ചിക്കനിൽ ജോലി നേടാൻ അവസരം. കേരള ചിക്കനിലേക്ക് പുതുതായി മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികകളിൽ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കായി പത്തനംതിട്ട ജില്ലയിലാണ് ഒഴിവുള്ളത്. താൽപര്യമുള്ളവർ മെയ് 23ന് മുൻപായി അപേക്ഷകൾ അയക്കുക.
തസ്തിക & ഒഴിവ്
കുടുംബശ്രീ കേരള ചിക്കനിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർവൈസർ റിക്രൂട്ട്മെന്റ്. പത്തനംതിട്ട ജില്ലയിലാണ് നിയമനം.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് 01.05.2025ന് 30 വയസ് കവിയാൻ പാടില്ല.
യോഗ്യത
മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡിഗ്രിയും മാർക്കറ്റിങ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. അല്ലെങ്കിൽ
എംബിഎ (മാർക്കറ്റിങ്) സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം.
ലിഫ്റ്റിങ് സൂപ്പർവൈസർ
പ്ലസ് ടു വിജയിച്ചവരായിരിക്കണം. പൗൾട്രി മേഖലയിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം
മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിൽ പ്രതിമാസം 20,000 രൂപ ശമ്പളമായി ലഭിക്കും.
ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിൽ പ്രതിമാസം 16,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷ
താൽപര്യമുള്ളവർ കേരള ചിക്കൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം (ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്) ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയുടെ പകർപ്പ് മെയ് 23ന് മുൻപ് പത്തനംതിട്ട ജില്ല മിഷൻ അഡ്രസിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. അപേക്ഷയുടെ കവറിന് മുകളിലായി KBFPCL മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർവൈസർ ഒഴിവുകളിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 23.
വിലാസം:
ജില്ല മിഷൻ കോ-ഓർഡിനേറ്റർ
കുടുംബശ്രീ ജില്ലാ മിഷൻ
മൂന്നാം നില, കളക്ടറേറ്റ്
പത്തനംതിട്ട - 689645
സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക.