കയർ ബോർഡിൽ 22 ഒഴിവ്; നിയമനം ആലപ്പുഴയിലും ബെംഗളൂരുവിലും, അപേക്ഷ ഇ–മെയിൽ ചെയ്യൂ
ജൂൺ 20 വരെ അപേക്ഷിക്കാം
കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിയിലെ കയർ ബോർഡ്, 22 കരാർ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ആലപ്പുഴയിലെ സെൻട്രൽ കോയർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലും ബെംഗളൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോയർ ടെക്നോളജിയിലുമാണു നിയമനം. ജൂൺ 20 വരെ ഇ–മെയിൽ മുഖേന അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
ടെക്സ്റ്റൈൽ ടെക്നോളജിസ്റ്റ്: ബിടെക് ടെക്സ്റ്റൈൽ ടെക്നോളജി, 2 വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ ഇൻ ടെക്സ്റ്റൈൽ/ ഹാൻഡ് ലൂം ടെക്നോളജി, 5 വർഷ പരിചയം; 28,000.
ഡിസൈൻ അസിസ്റ്റന്റ്: ബിടെക് മെക്കാനിക്കൽ എൻജിനീയറിങ്, 2 വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ മെക്കാനിക്കൽ എൻജിനീയറിങ്, 5 വർഷ പരിചയം; 28,000.
ഫിറ്റൽ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, 4 വർഷ പരിചയം; 20,000.
പ്രോജക്ട് അസിസ്റ്റന്റ്: ബിഡിസൈൻ, 2 വർഷ പരിചയം അല്ലെങ്കിൽ ബിടെക് ടെക്സ്റ്റൈൽ ടെക്നോളജി, 2 വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ ഇൻ ടെക്സ്റ്റൈൽ/ ഹാൻഡ്‌ലൂം ടെക്നോളജി, 5 വർഷ പരിചയം.; 28,000.
പ്രോജക്ട് അസിസ്റ്റന്റ്-അനലറ്റിക്കൽ കെമിസ്റ്റ്: എംഎസ്‌സി അനലറ്റിക്കൽ കെമിസ്ട്രി, 2 വർഷ പരിചയം; 28,000.
പ്രോജക്ട് അസിസ്റ്റന്റ്-പോളിമെർ കെമിസ്ട്രി: എംഎസ്‌സി പോളിമെർ കെമിസ്ട്രി/ബയോപോളിമെർ കെമിസ്ട്രി, 2 വർഷ പരിചയം; 28,000.
പ്രോജക്ട് അസിസ്റ്റന്റ്-എസ്ഇസി: എംഎസ്‌സി മൈക്രോബയോളജി/ ബയോടെക്നോളജി, 2 വർഷ പരിചയം; 28,000.
പ്രോജക്ട് ഹെൽപർ-എസ്ഇസി: ബിഎസ്‌സി മൈക്രോബയോളജി/ ബയോടെക്നോളജി; 20,000.
ട്രെയിനർ/ഇൻസ്ട്രക്ടർ: ഏതെങ്കിലും ബിരുദം, അഡ്വാൻസ് ഡിപ്ലോമ കോഴ്സ് ഇൻ കോയിർ ടെക്നോളജി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം; 20,000.
ബോയ്‌ലർ ഒാപ്പറേറ്റർ: ഐടിഐ, ബോയ്‌ലർ ലൈസൻസ് സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം; 25,000.
സ്റ്റോഴ്സ് അസിസ്റ്റന്റ്: മെക്കാനിക്കൽ/പോളിമെർ/ടെക്സ്റ്റൈൽ/കെമിക്കൽ എൻജിനീയറിങ് ബിരുദം; 25,000.
ലൈബ്രേറിയൻ: എംഎസ്‌സി ലൈബ്രറി സയൻസ്; 25,000.
പ്രോജക്ട് അസിസ്റ്റന്റ്- ജിയോടെക്നിക്കൽ എൻജിനീയർ: എംടെക് ജിയോടെക്നിക്കൽ എൻജിനീയറിങ്; 28,000.
ലാബ് ടെക്നിഷ്യൻ: എംഎസ്‌സി കെമിസ്ട്രി, 2 വർഷ പരിചയം; 28,000.
പ്രോജക്ട് അസിസ്റ്റന്റ്: ബിഇ/ ബിടെക് (മെക്കാനിക്കൽ/ പോളിമെർ എൻജിനീയറിങ്), 2 വർഷ പരിചയം; 28,000.
പ്രായപരിധി: 40