For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്താം ക്ലാസ് യോഗ്യതയുള്ള കായികതാരങ്ങളാണോ? ഇന്ത്യൻ ആർമിയിൽ ഡയറക്ട് എൻട്രി നേടാം, അപേക്ഷ 15 വരെ

Army jobs,

പത്താം ക്ലാസ് യോഗ്യതയുള്ള കായികതാരങ്ങളാണോ? ഇന്ത്യൻ ആർമിയിൽ ഡയറക്ട് എൻട്രി നേടാം, അപേക്ഷ 15 വരെ


ജൂൺ 15 വരെ അപേക്ഷിക്കാം
കായികതാരങ്ങൾക്കായി കരസേന റിക്രൂട്മെന്റ് ട്രയൽ നടത്തുന്നു. ഹവിൽദാർ, നയ്ബ് സുബേദാർ എന്നീ വിഭാഗങ്ങളിലേക്കുള്ള ഡയറക്ട് എൻട്രിയാണ്. ജൂൺ 15 വരെ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം.

കായിക യോഗ്യത: 2023 ഏപ്രിൽ ഒന്നിനു ശേഷം രാജ്യാന്തര/ജൂനിയർ അല്ലെങ്കിൽ സീനിയർ ദേശീയ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂത്ത് ഗെയിംസ്/ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസുകളിൽ പങ്കെടുത്തവർക്കാണ് അപേക്ഷിക്കാൻ അർഹത. അത്‌ലറ്റിക്സ്, ഫുട്ബോൾ ഉൾപ്പെടെ 22 കായിക ഇനങ്ങളിലെ വിവിധ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്.

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്.
  • പ്രായം: 17.5 – 25.

ശാരീരിക യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.joinindianarmy.nic.in


UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 494 ഒഴിവ്; സ്പെഷലിസ്റ്റ്, ട്രെയിനിങ് ഒാഫിസർ, ഡ്രഗ് ഇൻസ്പെക്ടർ ഉൾപ്പെടെ അവസരം


ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 494 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഗ്രേഡ് 3 തസ്തികയിൽ 161 ഒഴിവും കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിനു കീഴിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ ഓപ്പറേഷൻസ് ഓഫിസർ തസ്തികയിൽ 121 ഒഴിവുമുണ്ട്. സ്കിൽ‌ ഡവലപ്മെന്റ് ആൻഡ് ഓൺട്രപ്രനർഷിപ് വകുപ്പിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനിങ് ഓഫിസർ തസ്തികയിൽ 94 ഒഴിവിലേക്കും അപേക്ഷിക്കാം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ (20 ഒഴിവ്), ആഭ്യന്തര വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (17), ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പിനു കീഴിൽ നാഷനൽ ടെസ്റ്റ് ഹൗസിൽ സയന്റിഫിക് ഓഫിസർ (12) എന്നീ തസ്തികകളിലാണ് മറ്റു പ്രധാന അവസരം.

www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.upsc.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും. 


Post a Comment

© Kerala job. All rights reserved. Developed by Jago Desain