ദേശീയ ആരോഗ്യ മിഷനില്‍ 140 ഒഴിവുകള്‍; അപേക്ഷ മെയ് 28 വരെ; ഇന്റര്‍വ്യൂ 30ന് നടക്കും
ദേശീയ ആരോഗ്യ മിഷന്‍ (National Health Mission) ന് കീഴില്‍ ജോലി നേടാന്‍ അവസരം. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് മെയ് 28 വരെ അപേക്ഷ നല്‍കാം. കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിയമനം നടക്കും
തസ്തിക & ഒഴിവ്
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ റിക്രൂട്ട്‌മെന്റ്. ആകെ 140 ഒഴിവുകളാണുള്ളത്.
പ്രായം
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 മെയ് 1 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20500 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
യോഗ്യത
ബിഎസ് സി നഴ്‌സിങ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം.
അല്ലെങ്കില്‍ ജിഎന്‍എം യോഗ്യതയും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക.
ഇന്റര്‍വ്യൂ മെയ് 30ന് രാവിലെ 10.30ന് നടക്കും. ആരോഗ്യ കേരളം, ജില്ല ഓഫീസ്, B3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം- 676505 എന്ന വിലാസത്തില്‍ എത്തിച്ചേരുക.
അപേക്ഷ: Click
വിജ്ഞാപനം: Click