For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

100 കമ്പനികളിലായി അൻപതിനായിരം തൊഴിലവസരങ്ങൾ; വിജ്‍ഞാന കേരളത്തിന് കീഴിൽ പുതിയ പദ്ധതി; കൂടുതലറിയാം

Job news

100  കമ്പനികളിലായി അൻപതിനായിരം തൊഴിലവസരങ്ങൾ; വിജ്‍ഞാന കേരളത്തിന് കീഴിൽ പുതിയ പദ്ധതി; കൂടുതലറിയാം


കണ്ണൂർ ജില്ലയിൽ വിജ്ഞാന കേരളം പദ്ധതിക്ക് കീഴിലായി മെ​ഗാ തൊഴിൽ മേള നടക്കുന്നു. ജൂൺ 14 നാണ് വിജ്ഞാന കണ്ണൂർ തൊഴിൽ ഡ്രൈവ് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസർ ഡോ. തോമസ് ഐസക്ക് അറിയിച്ചു. നൂറിലധികം കമ്പനികളിലായി, അൻപതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്.  

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾ മെയ് 26-ാം തീയതിക്കുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെയ് 24, 25, 26 തീയതികളിൽ  സന്നദ്ധപ്രവർത്തകരുടെ  ഗൃഹസന്ദർശന പരിപാടിയുണ്ട്. ഇതിനു പുറമെ എല്ലാ ലൈബ്രറികളിലും സർക്കാർ ഓഫീസുകളിലും ലഭ്യമായ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആർക്ക് വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.

മെയ് 31 മുതൽ സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ബന്ധപ്പെടും. ഓരോ ഉദ്യോഗാർത്ഥിക്കും അനുയോജ്യമായ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തും. ലഭ്യമായ തൊഴിൽ അവസരത്തിൽ താല്പര്യമുള്ളവർ ആ ജോലിക്ക് വേണ്ടി ഡിജിറ്റൽ വർക്ക് മാനേജ്മെൻറ് സിസ്റ്റം പ്ലാറ്റ്ഫോമിൽ അപേക്ഷിക്കണം. ബ്ലോക്കുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുകളിൽ ചെന്നാൽ അപേക്ഷ സമർപ്പിക്കാനുള്ള സഹായം പ്രവർത്തകർ ചെയ്തു കൊടുക്കും. കാലത്താണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. ‍

അന്നു തന്നെ ഉച്ചകഴിഞ്ഞ്  അസാപ്പിൻറെ സഹായത്തോടുകൂടി ജോബ് സ്റ്റേഷനുകളിൽവെച്ച് രജിസ്റ്റർ ചെയ്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള പരിശീലനവും നൽകും. 

ജൂൺ 7 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ  ഗവ. വനിതാ കോളിൽ വെച്ച് ഉദ്യോഗാർത്ഥികൾക്ക് വിഷയാധിഷ്ഠിതമായ ലഘുപരിശീലനം നൽകും. ഐടിഐ, പോളിടെക്നിക്, കൊമേഴ്സ് ബിരുദധാരികൾ, മറ്റ് ബിരുദധാരികൾ പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് വ്യത്യസ്തമായ പരിശീലനങ്ങളാണ് വിദഗ്ധർ നൽകുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പരിശീലനങ്ങളിലും പങ്കെടുക്കാമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 



Post a Comment

© job vacancy . All rights reserved. Developed by Jago Desain