CSEB Recruitment 2025: കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വീണ്ടും ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്ട്ടറി തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലേയും സഹകരണ ബാങ്കുകളിൽ ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷിക്കുക. നിങ്ങളുടെ തൊട്ടടുത്തുള്ള സഹകരണ ബാങ്കുകളിലും ഒഴിവുകൾ ഉണ്ടായേക്കാം.
- സ്ഥാപനം : Kerala State Co-Operative Service Examination Board
- ജോലി തരം : Banking Job
- ആകെ ഒഴിവുകൾ : 200
- ജോലിസ്ഥലം : കേരളത്തിലുടനീളം
- പോസ്റ്റിന്റെ പേര് : --
- അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2025 മാര്‍ച്ച് 25
- അവസാന തീയതി : 2025 ഏപ്രില്‍ 30
- ഔദ്യോഗിക വെബ്സൈറ്റ് : www.csebkerala.org
ഉദ്യോഗാർത്ഥികൾ ഏത് പോസ്റ്റിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ പോസ്റ്റിൽ വന്നിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് തനിക്ക് അതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് ഉറപ്പു വരുത്തുക.
› കേരള കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിന്റെ പരീക്ഷയ്ക്ക് ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിച്ചും മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
› കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ ഉണ്ട് അതുകൊണ്ടുതന്നെ നിങ്ങൾക്ക് അനുയോജ്യമായ ജില്ല തിരഞ്ഞെടുത്ത് അടുത്തുള്ള ബാങ്കിലേക്ക് അപേക്ഷിക്കുക.
› അപേക്ഷകൾ 2025 ഏപ്രില്‍ 30 വരെ സ്വീകരിക്കും.