For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അവസരങ്ങൾ

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അവസരങ്ങൾ



കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസിസ്റ്റൻ്റ് എക്സിക്യു ട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. കാലാവധി ഒരു വർഷമാണ്.

യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം. എംഇപി വർക്കുകൾ, എംഇപി ഡ്രോയിങ് റിവ്യൂ, ക്വാണ്ടിറ്റി സർവേയിങ്, ബിൽ പ്രിപ്പറേഷൻ, ടെണ്ടറിങ് എന്നിവ യിൽ അഞ്ച് വർഷ പ്രവൃത്തിപരി ചയം.

 ഇലക്ട്രിക്കൽ CAD, പ്രൈസ് സോഫ്റ്റ്‌വേർ എന്നിവയിൽ പരിച യമുള്ളവർക്കും സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃ ത്തിപരിചയമുള്ളവർക്കും കിഫ്ബി പ്രോജക്ടുകളിൽ പരിചയമുള്ളവർ ക്കും മുൻഗണനയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്, ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, അപേക്ഷ secretarykshb@gmail.com ഇ-മെയിൽ വഴിയും അയക്കാം. അവസാന തീയതി: ഏപ്രിൽ 25 (5PM).

വെബ്സൈറ്റ്: kshb.kerala.gov.in

2) ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2025-26 അധ്യായന വർഷത്തിലേക്ക് വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 

എസ്.എസ്.എൽ.സിയും വർക്ക് എക്സപീര്യൻസ് ടീച്ചർ തസ്തികയിൽ പി.എസ്.സി നിഷ്കർഷിച്ചിരിക്കുന്ന സാങ്കേതിക യോഗ്യതകളും കെ-ടെറ്റ്- IV യോഗ്യതയുള്ളവർ22നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണ് പ്രതിഫലം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ബയോഡാറ്റ,വയസ്സ്, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം. മെയ് 12 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. വിലാസം- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, ഒന്നാം നില,മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി.ഓ, തൃശ്ശൂർ, 680307

Post a Comment

© Kerala job. All rights reserved. Developed by Jago Desain