പ്ലസ് ടു കഴിഞ്ഞതാണോ? കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; ലക്ഷങ്ങള്‍ ശമ്പളമുള്ള ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, അക്കൗണ്ട്സ് ഓഫീസര്‍ ,അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ലൈറ്റ് ആന്റ് സൗണ്ട് ടെക്നീഷ്യന്‍, അസിസ്റ്റന്റ് വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. പ്ലസ് ടു മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 28.
തസ്തിക & ഒഴിവ്
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, അക്കൗണ്ട്സ് ഓഫീസര്‍ ,അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ലൈറ്റ് ആന്റ് സൗണ്ട് ടെക്നീഷ്യന്‍, അസിസ്റ്റന്റ് വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 11 ഒഴിവുകള്‍.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 06
അക്കൗണ്ട്സ് ഓഫീസര്‍ = 01
അസിസ്റ്റന്റ് രജിസ്ട്രാര്‍ = 02
അസിസ്റ്റന്റ് ലൈറ്റ് ആന്റ് സൗണ്ട് ടെക്നീഷ്യന്‍ = 01
അസിസ്റ്റന്റ് വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ = 01
ഇതില്‍ അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനമാണ് നടക്കുന്നത്.
ശമ്പളം
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 19,900 രൂപമുതല്‍ 63200 രൂപവരെ.
അക്കൗണ്ട്സ് ഓഫീസര്‍ = 47,600 രൂപമുതല്‍ 151100 രൂപവരെ.
അസിസ്റ്റന്റ് രജിസ്ട്രാര്‍ = 44900 രൂപമുതല്‍ 142400 രൂപവരെ.
അസിസ്റ്റന്റ് ലൈറ്റ് ആന്റ് സൗണ്ട് ടെക്നീഷ്യന്‍ = 35400 രൂപമുതല്‍ 112400 രൂപവരെ.
അസിസ്റ്റന്റ് വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ = 35400 രൂപമുതല്‍ 112400 രൂപവരെ.
പ്രായപരിധി
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 18 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവരായിരിക്കണം.
അസിസ്റ്റന്റ് ലൈറ്റ് ആന്റ് സൗണ്ട് ടെക്നീഷ്യന്‍ = 30 വയസിനുള്ളില്‍ പ്രായമുള്ളവരായിരിക്കണം.
അസിസ്റ്റന്റ് വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍ = 30 വയസിനുള്ളില്‍ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
പ്ലസ് ടു വിജയിച്ചിരിക്കണം. ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ് അറിയണം.
അസിസ്റ്റന്റ് വാര്‍ഡ്റോബ് സൂപ്പര്‍വൈസര്‍
പ്ലസ് ടു വിജയിച്ചിരിക്കണം. കട്ടിങ്/ ടൈലറിങ് എന്നീ കോഴ്സുകളില്‍ ഡിപ്ലോമ. 2 വര്‍ഷത്തെ ജോലിപരിചയം ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് ലൈറ്റ് & സൗണ്ട് ടെക്നീഷ്യന്‍
പ്ലസ് ടു വിജയിച്ചിരിക്കണം. ഇലക്ട്രിക്കല്‍ ഡിപ്ലോമ അല്ലെങ്കില്‍ സൗണ്ട് ടെക്നോളജിയില്‍ ഡിപ്ലോമയോ, ഡിഗ്രിയോ നേടണം.
ലൈറ്റ് സൗണ്ട് മേഖലയില്‍ അഞ്ച് വര്‍ഷത്തെ പരിചയം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 28ന് മുന്‍പ് അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
ജനറല്‍ വിഭാഗക്കാര്‍ക്ക് 500 രൂപയും, ഒബിസിക്കാര്‍ക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
അപേക്ഷ: click
വിജ്ഞാപനം: click
വെബ്‌സൈറ്റ്: click