ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റര്‍വ്യൂ മുഖേന ജോലി നേടാം; നാല് ജില്ലകളില്‍ ഒഴിവുകള്‍
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പെയ്ഡ് ഇന്റേണുമാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ് പോസ്റ്റിലേക്കാണ് റിക്രൂട്ട്‌മെന്റ്. കേരളത്തിലെ വിവിധ ജില്ലകളിലായി നിയമനം നടക്കും. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 24ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം. KIIDC Intership Program
തസ്തിക & ഒഴിവ്
കേരള ഇറിഗേഷന്‍ വകുപ്പില്‍ സിവില്‍ എഞ്ചിനീയറിങ് ഇന്റേണ്‍ഷിപ്പ് ട്രെയിനീസ് നിയമനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒഴിവുകള്‍.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ക്ക് 30 വയസിന് മുകളില്‍ പ്രായം പാടില്ല. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
ബിടെക്/ ബിഇ/ AMIE (സിവില്‍) യോഗ്യത വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15000 രൂപമുതല്‍ 18000 രൂപവരെ ശമ്പളമായി ലഭിക്കും. (ബിടെക് യോഗ്യതയുള്ളവര്‍ക്ക് 15000 രൂപയും, എംടെക് യോഗ്യതയുള്ളവര്‍ക്ക് 18000 രൂപയും)
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും, ഓരോ സെറ്റ് കോപ്പിയും സഹിതം താഴെ കാണുന്ന വിലാസത്തില്‍ എത്തിച്ചേരുക.
തീയതി: ഏപ്രില്‍ 24, 2025
സമയം: രാവിലെ 10.30
സ്ഥലം: Managing Director
KIIDC
rc.84/s(otd36/t)
NH 66 Bypass Service road.
Enchaikal Jn,Chackai.P.O.
Thiruvanamthapuram, 695024.
Tel : 94OO64O461,97 44698467 .
കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവെട നല്‍കിയ വിശദമായ വിജ്ഞാപനം കാണുക.
വിജ്ഞാപനം: CLICK